പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

സ്കൂൾ വിദ്യാർത്ഥികൾക്ക് സമഗ്ര ഹെൽത്ത് പ്രോഗ്രാം

Aug 13, 2024 at 6:00 pm

Follow us on

തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് സമഗ്ര സ്കൂൾ ഹെൽത്ത് പ്രോഗ്രാം നടപ്പാക്കുന്നത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമായി ചേർന്ന് വർക് ഷോപ്പ് സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്ക് ഹെൽത്ത് കാർഡ് നടപ്പാക്കുക, സ്കൂളിൽ ചേരുന്നത് മുതൽ സ്കൂൾകാലം കഴിഞ്ഞ് പുറത്തിറങ്ങുന്നത് വരെ കുട്ടികളുടെ ആരോഗ്യം വിലയിരുത്തുക, ഓരോ വിഭാഗത്തിനും ആരോഗ്യ പരിശോധനകൾക്കും ഇടപെടലുകൾക്കും അനുയോജ്യമായ സമീപനം കൈക്കൊള്ളുക തുടങ്ങിയവ എങ്ങിനെ സാധ്യമാക്കാം എന്ന കാര്യമാണ് വർക് ഷോപ്പ് ചർച്ച ചെയ്തത്. വർക്ഷോപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.


വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള ആരോഗ്യവും വികസനവും നിരീക്ഷിക്കുന്നതിന് മെഡിക്കൽ ചെക്കപ്പുകൾ, ദന്ത ശുചിത്വം ഉറപ്പാക്കാനും ദന്ത പ്രശ്നങ്ങൾ ഉണ്ടെങ്കിൽ നേരത്തെ തന്നെ പരിഹരിക്കാനും ഡെൻ്റൽ ചെക്കപ്പുകൾ, വിദ്യാർത്ഥികളുടെ പഠനത്തെയും ജീവിത നിലവാരത്തെയും ബാധിച്ചേക്കാവുന്ന കാഴ്ച പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിന് നേത്ര പരിശോധന,തടയാവുന്ന രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനും കുട്ടികൾ സുരക്ഷിതരും ആരോഗ്യമുള്ളവരുമാണെന്ന് ഉറപ്പാക്കുകയും ചെയ്യുന്നതിന് സമയബന്ധിതമായ പ്രതിരോധ കുത്തിവയ്പ്പ് തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി പരിഗണിക്കുന്നു.കൗമാര വിദ്യാർത്ഥികൾക്ക്, അവർ അഭിമുഖീകരിക്കുന്ന വെല്ലുവിളികളും മാറ്റങ്ങളും ഉൾക്കൊള്ളാൻ പരിചയസമ്പന്നരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ പ്രത്യേക ക്ലാസുകളും പരിപാടി വിഭാവനം ചെയ്യുന്നു. ഐഎംഎ ജോയിന്റ് സെക്രട്ടറി ഡോ. ഉമ്മൻ വർഗീസ് നന്ദി പറഞ്ഞ ചടങ്ങിൽ ഐഎംഎ സംസ്ഥാന പ്രസിഡണ്ട് ഡോ. ജോസഫ് ബെനവൻ അധ്യക്ഷനായിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ് ഐ എ എസ് മുഖ്യപ്രഭാഷണം നടത്തി.

Follow us on

Related News