പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

NEET-UG പരീക്ഷ: വിദഗ്ധ സമിതിയുടെ ശിപാർശകൾ നടപ്പാക്കുമെന്ന് കേന്ദ്രം 

Jan 2, 2025 at 2:19 pm

Follow us on

തിരുവനന്തപുരം: വിദഗ്ധ സമിതി നിർദേശിച്ച എല്ലാ തിരുത്തൽ നടപടികളും പാലിച്ച് നീറ്റ്-യുജി പരീക്ഷ കുറ്റമറ്റതാകുമെന്ന് കേന്ദ്ര സർക്കാർ. പരീക്ഷ പരിഷ്ക്കരണവുമായി ബന്ധപ്പെട്ട ഏഴംഗ വിദഗ്ധ  സമിതിയുടെ നിർദേശങ്ങൾ എല്ലാം പാലിക്കുമെന്ന് കേന്ദ്ര സർക്കാർ  സുപ്രീംകോടതിയെ അറിയിച്ചു. കഴിഞ്ഞ വർഷത്തെ വിവാദമായ  നീറ്റ്-യുജി പരീക്ഷ നടത്തിപ്പിൽ നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ പ്രവർത്തനം അവലോകനം ചെയ്തതിനുശേഷമാണ് കേന്ദ്രത്തിന്റെ നടപടി. വിവാദങ്ങൾ ഉയർന്നെങ്കിലും 2024ലെ നീറ്റ്-യുജി റദ്ദാക്കാൻ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു. നീറ്റ് പരീക്ഷ നടത്തുന്ന നാഷണൽ ടെസ്റ്റിങ്  ഏജൻസിയുടെ പ്രവർത്തനം വിലയിരുത്തി  പരീക്ഷാ പരിഷ്‌കാരങ്ങൾ ശിപാർശ ചെയ്യുന്നതിന്  മുൻ ഐഎസ്ആർഒ മേധാവിയായ കെ.രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഏഴംഗ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. നീറ്റ്-യുജി പരീക്ഷ സുതാര്യവും ദുഷ്പ്രവണതകളിൽനിന്ന് മുക്തവുമാക്കണമെന്ന് ഇതിന്റെ തുടർച്ചയായി സമിതി ശിപാർശ ചെയ്തിരുന്നു.

സമിതി റിപ്പോർട്ട് സമർപ്പിച്ചതായും സർക്കാർ എല്ലാ ശിപാർശകളും നടപ്പാക്കുമെന്നും കേന്ദ്രസർക്കാറിന് വേണ്ടി ഹാജറായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.

Follow us on

Related News