പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

സ്കൂൾ  ഉച്ചഭക്ഷണ പദ്ധതിക്ക് സംസ്ഥാന സർക്കാർ 73കോടി അനുവദിച്ചു 

Jan 17, 2025 at 5:49 pm

Follow us on

തിരുവനന്തപുരം:സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയ്ക്ക് കേന്ദ്ര വിഹിതം വൈകുന്നത് പരിഗണിച്ച് 2024 സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലെ മെറ്റീരിയൽ കോസ്റ്റിനത്തിലെ കേന്ദ്ര വിഹിതം മുൻകൂറായും സംസ്ഥാന വിഹിതവും സംസ്ഥാന അധിക വിഹിതവും സംസ്ഥാന സർക്കാർ അനുവദിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സിംഗിൾ നോഡൽ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു കൊണ്ടും തുക റിലീസ് ചെയ്ത്കൊണ്ടും ഉത്തരവിറക്കിയാതായി മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.

2024 ഒക്ടോബർ, നവംബർ മാസങ്ങളിലെ മെറ്റീരിയൽ കോസ്റ്റിനത്തിലെ കേന്ദ്ര വിഹിതമായ 37,96,87,839/- രൂപയും (മുപ്പത്തിയേഴ് കോടി തൊണ്ണൂറ്റിയാറ് ലക്ഷത്തി എൺപത്തിയേഴായിരത്തി എണ്ണൂറ്റി മുപ്പത്തി ഒൻപത് രൂപ) സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലെ സംസ്ഥാന വിഹിതമായ 35,04,46,314/- കോടി (മുപ്പത്തിയഞ്ച് കോടി നാല് ലക്ഷത്തി നാൽപ്പത്തിയാറായിരത്തി മുന്നൂറ്റി പതിനാല് രൂപ) രൂപയും ചേർത്ത് 73.01 കോടി രൂപയും സംസ്ഥാന അധിക സഹായമായി അനുവദിച്ച 4,58,74,000/- രൂപയും (നാല് കോടി അമ്പത്തിയെട്ട് ലക്ഷത്തി എഴുപത്തിനാലായിരം രൂപ) ചേർത്താണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പേരിലുള്ള സിംഗിൾ നോഡൽ അക്കൗണ്ടിലേക്ക്  റിലീസ് ചെയ്തത്‌.അനുവദിച്ച തുക ഹെഡ്മാസ്റ്റർമാരുടെ അക്കൗണ്ടുകളിലേയ്ക്ക് താമസിയാതെ വിതരണം ചെയ്യാൻ നടപടികൾ ആരംഭിച്ചതായി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

Follow us on

Related News