പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

സിവിൽ സർവിസസ് പ്രിലിമിനറി പരീക്ഷ മെയ് 25ന്:അപേക്ഷ ഫെബ്രുവരി 11വരെ 

Jan 25, 2025 at 2:10 am

Follow us on

തിരുവനന്തപുരം:ഇന്ത്യൻ അഡ്മിനിസ്ട്രേറ്റിവ് സർവിസ് (ഐഎഎസ്), ഇന്ത്യൻപൊലീസ് സർവിസ് (ഐപിഎസ്), ഇന്ത്യൻ ഫോറിൻ സർവിസ് (ഐഎഫ്എസ്) അടക്കം രാജ്യത്തെ 23 ഉന്നത സർവിസുകളിലേക്കുള്ള ഉദ്യോഗസ്ഥരെ  തിരഞ്ഞെടുക്കാനുള്ള 2025ലെ  സിവിൽ സർവിസസ് പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. ഇതിനുള്ള വിജ്ഞാപനം യൂണിയൻ പബ്ലിക് സർവിസ് കമീഷൻ http://upsc.gov.in.ൽ പ്രസിദ്ധീകരിച്ചു.
അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് യോഗ്യത. മാർക്ക് നിബന്ധനയില്ല. അവസാനവർഷ ബിരുദ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷ നൽകാം. എംബിബിഎസ്/ബിഡിഎസ്/വെറ്ററിനറി സയൻസ്/ബിഇ/ബിടെക് മുതലായ പ്രഫഷണൽ ബിരുദക്കാർക്കും അപേക്ഷ നൽകാം.

അപേക്ഷകർക്ക്  2015 ആഗസ്റ്റ് ഒന്നിന് 21വയസ് തികയണം. സംവരണ വിഭാഗങ്ങൾക്ക് വയസിൽ ഇളവുണ്ട്. 100 രൂപയാണ് അപേക്ഷ ഫീസ്. വനിതകൾ/എസ്.സി/എസ്.ടി/ഭിന്നശേഷിക്കാർക്ക് ഫീസില്ല. ഫെബ്രുവരി 11 വൈകീട്ട് ആറു വരെ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തി ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ  വിജ്ഞാപനത്തിലുണ്ട്. https://upsconline.gov.in വഴി  അപേക്ഷ നൽകാം. തെറ്റ് തിരുത്തുന്നതിനും മാറ്റങ്ങൾ വരുത്തുന്നതിനും ഫെബ്രുവരി 12 മുതൽ 18 വരെ സൗകര്യം ലഭിക്കും. സിവിൽ സർവിസസ് പരീക്ഷക്ക് രണ്ട് ഘട്ടമാണുള്ളത്. ആദ്യം പ്രിലിമിനറി പരീക്ഷ. ഇതിൽ യോഗ്യത നേടുന്നവർക്കാണ് രണ്ടാംഘട്ടമായ സിവിൽ സർവിസസ് (മെയിൻ) പരീക്ഷയെഴുതാൻ അർഹതുള്ളത്.

പ്രിലിമിനറിപരീക്ഷ 2025 മേയ് 25ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് അടക്കം രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട 80 കേന്ദ്രങ്ങളിലായി നടത്തും. മെയിൻപരീക്ഷക്ക് കേരളത്തിൽ തിരുവനന്തപുരം മാത്രമായിരിക്കും കേന്ദ്രം. എഴുത്തുപരീക്ഷയും ഇന്റർവ്യൂവും അടങ്ങിയതാണ് മെയിൻ പരീക്ഷ. ഒബ്ജക്ടിവ് മാതൃകയിലുള്ള പ്രിലിമിനറി പരീക്ഷ ഫലം പ്രസിദ്ധപ്പെടുത്തി 10 ദിവസത്തിനകം യോഗ്യത നേടിയവർ 200 രൂപ ഫീസ് അടച്ച് കേഡർ​ മുൻഗണന അടക്കം മെയിൻ പരീക്ഷക്ക് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം.

ഒരു അപേക്ഷകന് സിവിൽ സർവിസസ് എഴുതുന്നതിന് പരമാവധി 6അവസരമാണ്  ലഭിക്കുക. പട്ടിക വിഭാഗക്കാർക്ക് പരീക്ഷ എഴുതുന്നതിന് പരിധിയില്ല. ഒബിസി, ഭിന്നശേഷി വിഭാഗങ്ങളിൽപെടുന്നവർക്ക് പരമാവധി 9 തവണ പരീക്ഷയെഴുതാം.

Follow us on

Related News