പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

സിബിഎസ്‌ഇ ബോർഡ്‌ പരീക്ഷകൾക്ക് ഇന്ന് തുടക്കം: ഇനി പരീക്ഷക്കാലം

Feb 15, 2025 at 5:44 am

Follow us on

ന്യൂഡൽഹി:ഈ അധ്യയന വർഷത്തെ സിബിഎസ്‌ഇ ബോർഡ്‌ പരീക്ഷകൾക്ക് ഇന്ന് തുടക്കം. 10, 12 ക്ലാസുകളിലെ പരീക്ഷ ഇന്നുതുടങ്ങും. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി 42 ലക്ഷത്തോളം വിദ്യാർത്ഥികൾ പരീക്ഷ എഴുതും. കഴിഞ്ഞ വർഷത്തെക്കാൾ 3.14 ലക്ഷം വിദ്യാർഥികൾ അധികമായി ഈ വർഷം പരീക്ഷ എഴുതുന്നുണ്ട്. ആകെ 7842 പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ട്. 10-ാം ക്ലാസ് പരീക്ഷയ്ക്കു ഈ വർഷം 24.12 ലക്ഷം പേരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 12-ാം ക്ലാസ് പരീക്ഷയ്ക്കു 17.88 ലക്ഷം പേരും രജിസ്റ്റർ ചെയ്തിട്ടുണ്ട്. 10-ാം ക്ലാസിന് ഇന്നു ഇംഗ്ലിഷ് പരീക്ഷയും 12-ാം ക്ലാസിനു ഒൻട്രപ്രനർഷിപ്പ് പരീക്ഷയുമാണ്. 10-ാം ക്ലാസ് പരീക്ഷ മാർച്ച് 18നും 12-ാം ക്ലാസ് പരീക്ഷ ഏപ്രിൽ നാലിനും അവസാനിക്കും. പരീക്ഷഫലം മെയ് പകുതിയോടെ പ്രസിദ്ധീകരിക്കും.

Follow us on

Related News