പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

പരിഷ്ക്കരിച്ച സ്കൂൾ പാഠപുസ്തകങ്ങളുടെ വിതരണം മെയ് മാസത്തിൽ

Feb 16, 2025 at 6:30 pm

Follow us on

തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തിലെ പുതുക്കിയ സ്കൂൾ പാഠപുസ്തകങ്ങൾ അടക്കമുള്ളവ മെയ് മാസത്തിൽ വിതരണം ചെയ്യും. ഡിസംബര്‍ രണ്ടാം വാരം മുതല്‍ പാഠപുസ്തകങ്ങളുടെ അച്ചടി ആരംഭിച്ചിട്ടുണ്ടെന്നും ഇതുവരെ 88.82ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയായെന്നും മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഇതിൽ 26.43 ലക്ഷം പാഠപുസ്തകങ്ങള്‍ സംസ്ഥാനത്തെ വിവിധ ജില്ലാ ഹബ്ബുകളില്‍ എത്തിച്ചുകഴിഞ്ഞു. 2,4,6,8,10 എന്നീ ക്ലാസുകളിൽ വരുന്ന അധ്യയന വർഷത്തിൽ പരിഷ്ക്കരിച്ച പുസ്തകങ്ങളാണ് വിതരണം ചെയ്യുന്നത്. മെയ് അവസാനത്തോടെ പുസ്തകങ്ങൾ സ്കൂളുകളിൽ എത്തിക്കും. ഒന്നു മുതല്‍ പത്താം ക്ലാസ്സു വരെ ഒന്നാം വാല്യം പാഠപുസ്തകങ്ങള്‍ സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍/എയിഡഡ്, അണ്‍ എയ്ഡഡ്, സി.ബി.എസ്.ഇ (മലയാളം പാഠപുസ്തകങ്ങള്‍) സ്ക്കൂളുകള്‍ കൂടാതെ
ലക്ഷദ്വീപ്, മാഹി എന്നീ പ്രദേശത്തെ സ്ക്കൂളുകള്‍ ചേര്‍ന്ന് ഇന്‍ഡന്‍റ് ചെയ്തിരിക്കുന്നത് 3.86 കോടി
പാഠപുസ്തകങ്ങളാണ്.

Follow us on

Related News