പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ പൊതുജനങ്ങൾക്കായി ഓൺലൈൻ കോഴ്സ് ഒരുക്കി കൈറ്റ്

Feb 22, 2025 at 7:00 pm

Follow us on

തിരുവനന്തപുരം:കൈറ്റിന്റെ ഓൺലൈൻ പരിശീലന പോർട്ടലായ KITE’S OPEN ONLINE LEARNING (KOOL) വഴി പൊതുജനങ്ങൾക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ പുതിയ കോഴ്‌സ് ആരംഭിക്കുന്നു. കോഴ്സ് മാർച്ച് 10ന് ആരംഭിക്കും. ദൈനംദിന പ്രവർത്തനങ്ങളിൽ നിർമ്മിതബുദ്ധിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനുള്ള പ്രായോഗിക അറിവുകൾ ഈ കോഴ്‌സിലൂടെ ലഭിക്കുന്നു. പൂർണ്ണമായും ഓൺലൈൻ മോഡിലൂടെ ക്രമീകരിച്ചിരിക്കുന്ന കോഴ്‌സിൻ്റെ പേര് Al Essentials എന്നാണ്. കോഴ്‌സ് സംബന്ധിച്ച നിർദ്ദേശങ്ങൾ താഴെ നൽകിയിരിക്കുന്നു.

  1. ഓൺലൈൻ മോഡിൽ നടക്കുന്ന കോഴ്‌സിൻ്റെ ദൈർഘ്യം 4 ആഴ്ചയാണ്.
  2. കോഴ്‌സിന്റെ രജിസ്ട്രേഷൻ കൈറ്റ് വെബ്സൈറ്റ് (kite.kerala.gov.in) വഴി 23.02.2025 മുതൽ 05.03.2025 വരെയാണ്.
  3. ആദ്യം രജിസ്റ്റർ ചെയ്യുന്ന 2500 പേർക്കാണ് ആദ്യ ബാച്ചിൽ പരിശീലനം നൽകുന്നത്. ഇരുപത് ക്രമീകരിച്ചിരിക്കുന്നത്. വീതമുള്ള ബാച്ചുകളായാണ് പരിശീലനം
  4. രജിസ്ട്രേഷൻ ഫീസ് ജി.എസ്.ടി ഉൾപെടെ 2360/- രൂപയാണ് (2000/-ജി.എസ്.ടി). ഇത് രജിസ്ട്രേഷൻ സൈറ്റിലൂടെ ഓൺലൈനായി അടക്കേണ്ടതാണ്.
  5. ഇരുപതു പേരുള്ള ഓരോ ബാച്ചിനും പ്രത്യേകം മെൻ്റർ ഉണ്ടായിരിക്കും.
  6. ഓരോ ആഴ്ചയിലും പ്രത്യേകം മൊഡ്യൂൾ അടിസ്ഥാനമാക്കിയുള്ള പരിശീലനവും വിലയിരുത്തലും ഉണ്ടായിരിക്കും.
  7. കോഴ്സിന്റെ ഭാഗമായി വീഡിയോ ക്ലാസ്സുകൾ അടക്കമുള്ള റിസോഴ്‌സുകൾ ക്രമീകരിച്ചുട്ടുണ്ട്.
  8. എല്ലാ ആഴ്ചയിലും ഓൺലൈൻ കോൺടാക്ട് ക്ലാസ്സുകൾ ഉണ്ടായിരിക്കുന്നതാണ്.

9.പഠിതാക്കൾ എല്ലാ മോഡ്യൂളുകളും സമയബന്ധിതമായി പൂർത്തിയാക്കേണ്ടതാണ്.

  1. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കൈറ്റ് പ്രത്യേക സർട്ടിഫിക്കറ്റ് നൽകുന്നതാണ്.

കോഴ്സിന്റെ സിലബസും മറ്റു വിശദാംശങ്ങളും http://kite.kerala.gov.in സൈറ്റിലെ രജിസ്ട്രേഷൻ ലിങ്കിൽ (https://kool.kite.kerala.gov.in/koolregistration/) നൽകിയിട്ടുണ്ട്.

Follow us on

Related News