പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

പ്ലസ് വൺ പ്രവേശനം: ആദ്യഘട്ടത്തിൽ അധിക ബാച്ച് അനുവദിക്കില്ല

Mar 25, 2025 at 11:25 pm

Follow us on

തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന് മുൻകൂട്ടി അധിക ബാച്ച് അനുവദിക്കേണ്ടെന്ന് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യഘട്ട അലോട്‌മെന്റ് കഴിഞ്ഞ ശേഷം കുട്ടികൾ കുറവുള്ളതും ഒഴിഞ്ഞു കിടക്കുന്നതുമായ ബാച്ചുകൾ പുനഃക്രമീകരിച്ചാൽ മതി എന്നും അതിനു ശേഷം സീറ്റ് ക്ഷാമമുണ്ടായാൽ മാത്രം അധിക ബാച്ചുകൾ അനുവദിക്കുന്നത് പരിശോധിക്കുമെന്നും ഉത്തരവിൽ പറയുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ട‌ർ അധ്യക്ഷനായ സംസ്ഥാനതല കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്.

കഴിഞ്ഞ വർഷം സംസ്ഥാനത്ത് 54,996 പ്ലസ് വൺ സീറ്റുകൾ ഒഴിഞ്ഞു കിടന്നതായി കണ്ടെത്തി യതിനെ തുടർന്നാണ് തീരുമാനം. ഏറെ വിദ്യാർത്ഥികൾ ഉള്ള മലപ്പുറത്ത് മാത്രം 7922 സീറ്റു കൾ ഒഴിഞ്ഞു കിടന്നു എന്നും ഉത്തരവിലുണ്ട്. അതേസമയം കഴിഞ്ഞ വർഷവും അതിനു മുൻ വർഷം അധികമായി അനുവദിച്ച 178 താൽക്കാലിക ബാച്ചുകളും മാർജിനൽ സീറ്റുകളും അടക്കം 73,724 സീറ്റുകൾ മുൻകൂറായി നിലനിർത്തി പ്രവേശനം നടത്തിയി ട്ടും മലബാർ മേഖലയിൽ സീറ്റ് ക്ഷാമമുണ്ടായിരുന്നതായി ചൂണ്ടിക്കാട്ടുന്നുണ്ട്.

ആവശ്യക്കാർ കൂടുതലുള്ള വിഷയങ്ങളിൽ വേണ്ടത്ര സീറ്റ് ലഭ്യമല്ലാത്തതായിരുന്നു പ്രശ്നം. വൻ പ്രതിഷേധങ്ങളെ തുടർന്നു മലപ്പുറത്ത് 120 ബാച്ചുകളും കാ സർകോട്ട് 18 ബാച്ചുകളും കൂടി സപ്ലിമെന്ററി ഘട്ടത്തിൽ അധിക മായി അനുവദിച്ചാണ് പ്രശ്നം പരിഹരിച്ചത്. ഇത്തരം സാഹചര്യത്തിലാണ് വരുന്ന അധ്യയന വർഷം ഒരു ബാച്ച് പോലും മുൻകൂറായി അധികം അനുവദിക്കേണ്ടെന്ന സർക്കാർ തീരുമാനം വന്നിരിക്കുന്നത്.  

Follow us on

Related News