പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി അനുവദിച്ച 1.69 കോടി ജൂൺ 30നകം ചിലവഴിക്കണം

Jun 11, 2025 at 8:25 am

Follow us on

തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി 2025-26 അദ്ധ്യയന വർഷം സ്കൂളുകൾക്ക് ഫോമുകൾ, സ്റ്റേഷനറി സാധനങ്ങൾ, സോപ്പുകൾ, പ്ലേറ്റുകൾ, ഗ്ലാസ്സുകൾ, ചവിട്ടി, സ്റ്റോറേജ് ബിന്നുകൾ തുടങ്ങിയ അവശ്യ സാമഗ്രികൾ വാങ്ങുന്നതിനായി 1.69കോടി (1,69,13,500) രൂപ അനുവദിച്ച് ഉത്തരവായി. പട്ടിക പ്രകാരം അനുവദനീയമായ തുക ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരുടെ ട്രാൻസ്ഫർ ലിമിറ്റായി സെറ്റ് ചെയ്ത് നൽകേണ്ടതും, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ അനുബന്ധം 2 പട്ടിക പ്രകാരം അനുവദനീയമായ തുക എം.എം.ഇ ഇനത്തിൽ ഉൾപ്പെടുത്തി സ്കൂളുകളുടെ എക്സ്റ്റെൻഡീച്ചർ ലിമിറ്റായി സെറ്റ് ചെയ്ത് നൽകേണ്ടതുമാണെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിട്ടു.

ഇത്തരത്തിൽ അനുവദിക്കുന്ന തുക ജൂൺ 30 നു മുൻപായി വിനിയോഗിക്കണം. ഇതിനുള്ള കർശന നിർദേശം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ സ്കൂൾ പ്രഥമാധ്യാപകർക്ക് നൽകണമെന്നും തുക പൂർണ്ണമായും വിനിയോഗിക്കുന്നുണ്ടെന്നു ഉറപ്പു വരുത്തണമെന്നും ഉത്തരവിലുണ്ട്. തുക ഫലപ്രദമായി നിശ്ചിത തിയതിക്കകം വിനിയോഗിച്ചില്ലെങ്കിൽ തുക തിരിച്ചെടുക്കുന്നതിനുള്ള നടപടി ഉപജില്ലാ തലത്തിൽ നിന്നും സ്വീകരിക്കേണ്ടതാണ്.

തുക ചിലവാക്കിയത് സംബന്ധിച്ചുള്ള ധനവിനിയോഗ പത്രം ബന്ധപ്പെട്ട ഉപഡയറക്ടർമാർ ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണെന്നും ഡിജഇ ഉത്തരവിറക്കി. ഓരോ ജില്ലയ്ക്കും അനുവദിച്ച തുക താഴെ: 

Follow us on

Related News