പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

വേനലവധി മാറ്റൽ അപ്രായോഗികം: മുഴുവൻ അഴിച്ചു പണിയണമെന്ന് വിദഗ്ധർ 

Jul 31, 2025 at 1:23 pm

Follow us on

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ മധ്യവേനൽ അവധി മൺസൂൺ കാലത്തേക്ക് മാറ്റുന്നത് തികച്ചും അപ്രായോഗികമെന്ന് വിദ്യാഭ്യാസ വിദഗ്ധർ. ഏപ്രിൽ, മേയ്‌ മാസങ്ങളിലെ സ്കൂൾ വേനലവധി ജൂൺ, ജൂലൈ മാസങ്ങളിലേക്ക് മാറ്റുമ്പോൾ ഉന്നത വിദ്യാഭ്യാസരംഗത്ത് സമഗ്ര അഴിച്ചുപണി വേണ്ടിവരും. ബിരുദപ്രവേശനം അടക്കം താറുമാറാകും. ഒന്നാം വർഷ ബിരുദ ക്ലാസുകൾ നീട്ടിയാൽ മറ്റു ബിരുദ ക്ലാസുകളെയും ഇത് ബാധിക്കും. പ്ലസ് ടുവിന് ശേഷം വിദ്യാർത്ഥികൾക്കായി ദേശീയതലത്തിൽ നടക്കുന്ന വിവിധ പ്രവേശന പരീക്ഷകളെയും ഇത് ബാധിക്കും. സംസ്ഥാനത്തെ സ്കൂൾ വേനൽ അവധി മാറ്റത്തിനു അനുസരിച്ച് ദേശീയതലത്തിൽ മാറ്റം വരുത്താൻ കഴിയില്ല. സ്കൂൾ സമയക്രമം അനുസരിച്ച് സർവ്വകലാശാലതലത്തിലും മാറ്റങ്ങൾ വരാൻ ഇടയില്ല. പതിറ്റാണ്ടുകളായി പിന്തുടരുന്ന നിലവിലെ സമ്പ്രദായം മാറ്റൽ എളുപ്പത്തിൽ സാധ്യമല്ല എന്നാണ് വിദ്യാഭ്യാസ വിദഗ്ധരുടെ അഭിപ്രായം. ഏപ്രിൽ മെയ് മാസങ്ങളിലെ വേനലവധി ജൂൺ ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതിനെ കുറിച്ചുള്ള അഭിപ്രായം ഇന്ന് രാവിലെയാണ് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പൊതുജനങ്ങളോട് ആരാഞ്ഞത്.

കേരളത്തിലെ  സ്കൂൾ അവധിക്കാലം നിലവിൽ ഏപ്രിൽ, മെയ് മാസങ്ങളിലാണ്. ഈ അവധിക്കാലം ശക്തമായി മഴ പെയ്യുന്ന ജൂൺ, ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതിനെക്കുറിച്ചാണ് വിദ്യാഭ്യാസ വകുപ്പ് അഭിപ്രായം തേടിയത്. വിദ്യാഭ്യാസ മന്ത്രി  വി.ശിവൻകുട്ടിയാണ് ഇക്കാര്യത്തിൽ അഭിപ്രായം ഉന്നയിച്ചത്. മന്ത്രിയുടെ വാക്കുകൾ ഇങ്ങനെ; “കേരളത്തിലെ നമ്മുടെ സ്കൂൾ അവധിക്കാലം നിലവിൽ ഏപ്രിൽ, മെയ് മാസങ്ങളിലാണ്.

ഈ മാസങ്ങളിൽ സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുന്നത് കുട്ടികൾക്ക് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് എന്നത് വസ്തുതയാണ്. അതേസമയം, മൺസൂൺ കാലയളവായ ജൂൺ, ജൂലൈ മാസങ്ങളിൽ കനത്ത മഴ കാരണം പലപ്പോഴും ക്ലാസുകൾക്ക് അവധി നൽകേണ്ടി വരികയും പഠനം തടസ്സപ്പെടുകയും ചെയ്യാറുണ്ട്.

ഈ സാഹചര്യത്തിൽ, സ്കൂൾ അവധിക്കാലം ഏപ്രിൽ, മെയ് മാസങ്ങളിൽ നിന്ന് മാറ്റി, കനത്ത മഴയുള്ള ജൂൺ, ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ഒരു പൊതു ചർച്ചയ്ക്ക് തുടക്കം കുറിക്കുകയാണ്. മെയ് – ജൂൺ എന്ന ആശയവും ഉയർന്നുവരുന്നുണ്ട്. ഈ വിഷയത്തിൽ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയാൻ ആഗ്രഹിക്കുന്നു.

ഈ മാറ്റം നടപ്പിലാക്കുന്നതിലൂടെ എന്തെല്ലാം ഗുണങ്ങളും ദോഷങ്ങളുമുണ്ടാകാം? കുട്ടികളുടെ പഠനത്തെയും ആരോഗ്യത്തെയും ഇത് എങ്ങനെ ബാധിക്കും? അധ്യാപകർക്കും രക്ഷിതാക്കൾക്കും ഇത് എത്രത്തോളം പ്രായോഗികമാകും? മറ്റ് സംസ്ഥാനങ്ങളിലെയും രാജ്യങ്ങളിലെയും അവധിക്കാല ക്രമീകരണങ്ങൾ നമുക്ക് എങ്ങനെ മാതൃകയാക്കാം?

നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റുകളായി രേഖപ്പെടുത്തുക. ഈ വിഷയത്തെക്കുറിച്ച് ഒരു ക്രിയാത്മകമായ ചർച്ചയ്ക്ക് തുടക്കമിടാൻ ഇത് സഹായകമാകുമെന്ന് വിശ്വസിക്കുന്നു.

നിങ്ങളുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നു…

സ്നേഹത്തോടെ

വി.ശിവൻകുട്ടി.

Follow us on

Related News