പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

ചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് 

Aug 21, 2025 at 10:53 am

Follow us on

തിരുവനന്തപുരം:ഒന്നാംപാദ വാർഷിക പരീക്ഷയിൽ യുപി തലത്തിലെ മലയാളം ചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാലയങ്ങൾക്കുള്ള പ്രധാന അറിയിപ്പ്. സമഗ്രശിക്ഷാ കേരളം 2025-26 ആത്യന്തിക വിലയിരുത്തൽ  അനുസരിച്ച് യുപിതലം മലയാളം പരീക്ഷയുടെ ചോദ്യപേപ്പറിൽ (കേരളപാഠാവലി, അടിസ്ഥാനപാഠാവലി) വായിക്കാം എഴുതാം, എന്ന ഒന്നാമത്തെ പ്രവർത്തനത്തിൽ നാലു ചോദ്യങ്ങൾ ഉണ്ട്. ഓരോന്നിനും ഒരു സ്കോർ വീതമാണ് നിലവിൽ ഉത്തരസൂചികയിൽ നൽകിയിരിക്കുന്നത്. പ്രസ്‌തുത ചോദ്യങ്ങൾ ആശയഗ്രഹണം. വസ്തുനിഷ്‌ഠം, വിശകലനാത്മകം, ഉയർന്ന നിലവാരം (പ്രൊഫൗണ്ട് ലെവൽ) എന്നീ മേഖലകളിൽ നിന്നുള്ളവയാണ്. ഈ നാലു ചോദ്യങ്ങളിൽ ഉയർന്ന നിലവാരത്തിലുള്ള (പ്രൊഫൗണ്ട് ലവൽ) ചോദ്യത്തിന് രണ്ട് ‌സ്കോർ നൽകി പുനഃക്രമീകരിച്ച് ആകെ 5 സ്കോർ ആക്കി മാറ്റി ഗ്രേഡ് നൽകേണ്ടതാണ്.

ചോദ്യം രണ്ടിൽ മൂന്ന് ഭാഗങ്ങളുണ്ട്. ആദ്യഭാഗം ഒരു വ്യവഹാര രൂപവും തുടർന്നു വരുന്ന ഭാഗം ഓരോ സ്കോറുകൾ ഉൾക്കൊള്ളുന്ന 2 എം.സി.ക്യൂ ചോദ്യങ്ങളുമാണ്. നാല് സ്കോർ നൽകിയിരിക്കുന്ന വ്യവഹാരരൂപത്തിന് ഏറ്റവും ഉചിതമായ മൂന്ന് സൂചകങ്ങൾ പരിഗണിച്ചുകൊണ്ട് നിലവിൽ 4 സ്കോർ കൊടുത്തതിനു പകരം 3 സ്കോർ ആക്കി മാറ്റി നൽകേണ്ടതാണ്. അങ്ങനെ 5 സ്കോർ പരിഗണിച്ചു കൊണ്ട് ഗ്രേഡ് നൽകാം.

മറ്റു ചോദ്യങ്ങളുടെ സ്കോറിനോ സ്കോർ പരിഗണിച്ചുള്ള ഗ്രേഡിനോ വ്യത്യാസമില്ല. ആകെ  പ്രവർത്തനങ്ങളിൽ ഓരോ ചോദ്യത്തിനും അഞ്ച് സ്കോർ വീതം നൽകി ഗ്രേഡ് കൃത്യമായി നിർണ്ണയിക്കേണ്ടതാണെന്നും സമഗ്ര ശിക്ഷാ കേരളം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

Follow us on

Related News