പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

വള്ളത്തോൾ ജയന്തിയും അക്കിത്തം ജന്മശതാബ്ദി ആഘോഷവും 13മുതൽ എടപ്പാളിൽ

Oct 11, 2025 at 2:18 pm

Follow us on

തിരുവനന്തപുരം:വള്ളത്തോൾ ജയന്തിയും അക്കിത്തം ജന്മശതാബ്ദി ആഘോഷവും 13മുതൽ 16വരെ മലപ്പുറം ജില്ലയിലെ എടപ്പാൾ വള്ളത്തോൾ സഭാമണ്ഡപത്തിൽ നടക്കും. സാഹിത്യോത്സവം-2025 എന്ന പേരിൽ നടക്കുന്ന പരിപാടി തിങ്കൾ രാവിലെ 10ന് ഹിന്ദി കവി അരുൺ കമൽ ഉദ്ഘാടനംചെയ്യും. ഡോ. എം.ആർ രാഘവവാരിയർ അധ്യക്ഷനാകും. പൗർണമി പുരസ്കാരം സുരേഷ് മണ്ണാർശാലയ്ക്ക് ഡോ. ചാത്തനാത്ത് അച്യുതനുണ്ണി സമ്മാനിക്കും. തുടർന്ന് ഉച്ചയ്ക്ക് അക്ഷരശ്ലോകം, കാവ്യകേളി എന്നിവ നടക്കും. വൈകിട്ട് 4ന് കവിസമ്മേളനവും അക്കിത്തം ഡോക്യുമെന്ററി പ്രദർശനവും ഉണ്ടാകും. 14ന് നടക്കുന്ന ദ്വിദിന സെമി നാർ കെ.ജി.പൗലോസ് ഉദ്ഘാടനംചെയ്യും. കെ.പി.രാമനുണ്ണി അധ്യക്ഷനാകും. കെ.പ്രസന്ന രാജൻ, ശ്രീശൈലം ഉണ്ണികൃഷ്ണൻ എന്നിവർ പ്രബന്ധം അവതരിപ്പിക്കും. 15ന് പ്രമുഖർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ മലയാള സർവകലാശാല വിസി ഡോ.സി.ആർ.പ്രസാദ് പ്രഭാഷണം നടത്തും. ഡോ.അനിൽ വള്ളത്തോൾ അധ്യക്ഷനാകും.

16ന് രാവിലെ 10ന് വള്ളത്തോൾ ജയന്തി ഡോ.സി.വി.സുനിത ഉദ്ഘാടനംചെയ്യും. സാഹിത്യമഞ്ജരി പുരസ്കാരം അനശ്വര ശുഭയ്ക്ക് ഡോ.ചാത്തനാത്ത് അച്യുതനുണ്ണിക്ക്‌ സമ്മാനിക്കും. ഉച്ചയ്ക്ക് 2.30 മുതൽ നൃത്തനൃത്യങ്ങൾ അരങ്ങേറും.

Follow us on

Related News

സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം വെട്ടികുറച്ചെന്ന വാർത്ത ശരിയല്ല: വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം വെട്ടികുറച്ചെന്ന വാർത്ത ശരിയല്ല: വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം:സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം...