പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

റെയിൽസ് ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 600 ഒഴിവുകൾ

Nov 6, 2025 at 4:36 pm

Follow us on

തിരുവനന്തപുരം: ഇന്ത്യൻ റെയിൽവേയ്ക്കു കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ റെയിൽസ് ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ (RITES)  എൻജിനീയറിങ് വിഭാഗത്തിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്  തസ്തികളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. വിവിധ എഞ്ചിനീയറിങ് വിഭാഗങ്ങളിലായി ആകെ  600 ഒഴിവുകൾ ഉണ്ട്. സിവിൽ എഞ്ചിനീയറിങ്ങിൽ 465 ഒഴിവുകളും, മെക്കാനിക്കൽ വിഭാഗത്തിൽ 65 ഒഴിവുകളും, ഇലക്ട്രിക്കൽ വിഭാഗത്തിൽ 27, മെറ്റലർജി വിഭാഗത്തിൽ 13, കെമിക്കൽ വിഭാഗത്തിൽ 11,എസ് ആൻഡ് ടി വിഭാഗത്തിൽ 8, കെമിസ്ട്രി വിഭാഗത്തിൽ 11 എന്നിങ്ങനെയാണ് നിയമനം.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക്  അടിസ്ഥാന ശമ്പളം 16,338 രൂപയാണ് ലഭിക്കുക. കൂടാതെ മറ്റ് അലവൻസുകളും ഉണ്ടാകും. അതത് വിഷയങ്ങളിൽ 59ശതമാനം മാർക്കോടെ റഗുലർ ഡിപ്ലോമ നേടിയവർക്ക് അപേക്ഷിക്കാം.  രണ്ടു വർഷത്തെ പ്രവൃത്തി പരിചയം അനിവാര്യം. എസ് ആൻഡ് ടി തസ്തികക്ക് അപേക്ഷിക്കുന്നവർ ഇലക്ട്രോണിക്സ്/ ഇൻസ്ട്രുമെന്റേഷൻ/ അനുബന്ധ വിഷയങ്ങളിൽ ഡിപ്ലോമ ഉള്ളവരായാൽ മതി. കെമിസ്ട്രി വിഭാഗത്തിന് ബിഎസ്​സി കെമിസ്ട്രി ബിരുദധാരികൾക്കാണ് അവസരം. ഉയർന്ന പ്രായപരിധി 40 വയസ്. നവംബർ 23ന് നടക്കുന്ന എഴുത്ത് പരീക്ഷയിലൂടെയാണ്  തിരഞ്ഞെടുപ്പ്. ബെംഗളുരു, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ട്. അപേക്ഷ ഫീസ് 300 രൂപ. പട്ടിക, ഭിന്നശേഷി വിഭാഗങ്ങൾക്ക് 100 രൂപ മതി. നവംബർ 12 വരെ ഓൺലൈൻ ആയി അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾക്ക് http://rites.com/career.  ഹെൽപ്പ് ലൈൻ 011/33557000

Follow us on

Related News