പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

അധ്യാപകരെ സ്ഥിരപ്പെടുത്താനുള്ള നീക്കങ്ങൾക്ക് അധ്യാപക പ്രതിനിധികളുടെ എതിർപ്പ് തടസമാകുന്നു: മന്ത്രി വി.ശിവൻകുട്ടി

Feb 2, 2026 at 5:20 pm

Follow us on

തിരുവനന്തപുരം:എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് നിലവിൽ താൽക്കാലിക തസ്തികകളിൽ തുടരുന്ന അധ്യാപകരെ സ്ഥിരപ്പെടുത്താൻ സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച അപേക്ഷ അധ്യാപക പ്രതിനിധികളുടെ എതിർപ്പുമൂലം കോടതി പരിഗണിച്ചില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി. എൻഎസ്എസ് മാനേജ്‌മെന്റിന് ലഭിച്ച വിധി മറ്റ് മാനേജ്‌മെന്റുകൾക്കും സമാന രീതിയിൽ ജോലി ചെയ്യുന്ന അധ്യാപകർക്കും ബാധകമാക്കണമെന്ന സർക്കാരിന്റെ അപേക്ഷയാണ് അധ്യാപക പ്രതിനിധികളുടെ വിയോജിപ്പ് കാരണം മാറ്റിവെക്കപ്പെട്ടത്. എൻഎസ്എസ് കേസിൽ ഭിന്നശേഷി വിഭാഗത്തിനായി നീക്കിവെക്കേണ്ട തസ്തികകൾ ഒഴിച്ച് മറ്റുള്ളവയിൽ തുടരുന്ന അധ്യാപകരെ സ്ഥിരപ്പെടുത്താൻ സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. ഇതേ ആനുകൂല്യം സംസ്ഥാനത്തെ മുഴുവൻ എയ്ഡഡ് സ്കൂൾ അധ്യാപകർക്കും ലഭ്യമാക്കാനാണ് സർക്കാർ കോടതിയെ സമീപിച്ചതെങ്കിലും കോടതിയിൽ അധ്യാപക പ്രതിനിധികൾ ഈ നിർദ്ദേശത്തോട് അനുകൂലമായ നിലപാടല്ല സ്വീകരിച്ചത്. ഒപ്പം മാനേജ്‌മെന്റ് പ്രതിനിധികളും സർക്കാരിന് പിന്തുണയുമായി എത്തിയില്ല.

പൊതുവിദ്യാഭ്യാസ മേഖലയിൽ എല്ലാവർക്കും നീതി ഉറപ്പാക്കി ഈ മേഖലയെ കൂടുതൽ ഉയരങ്ങളിലെത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണം കൃത്യമായി പാലിക്കപ്പെടുന്നു എന്ന് ഉറപ്പാക്കാൻ 50-ഓളം നിർദ്ദേശങ്ങളും പ്രത്യേക കൈപ്പുസ്തകവും സർക്കാർ നേരത്തെ പുറത്തിറക്കിയിരുന്നു. ഇതിനോടകം 1500-ഓളം ഭിന്നശേഷി വിഭാഗക്കാർക്ക് നിയമനം നൽകുകയും ജനുവരി 24-ന് 431 പേർക്ക് കൂടി നിയമന ശുപാർശ നൽകുകയും ചെയ്തിട്ടുണ്ട്. അവശേഷിക്കുന്ന ഒഴിവുകൾ നികത്താനായി ഉടനടി തിരഞ്ഞെടുപ്പ് നടത്താനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

എയ്ഡഡ് മേഖലയിൽ ജോലി ചെയ്യുന്ന മറ്റ് അധ്യാപകരുടെ ആശങ്കകളെക്കുറിച്ച് സർക്കാരിന് വ്യക്തമായ ബോധ്യമുണ്ട്. നിയമപരമായ തടസ്സങ്ങൾ കാരണം നിലവിൽ പ്രൊവിഷണൽ അടിസ്ഥാനത്തിൽ തുടരുന്ന അധ്യാപകർക്ക് പെൻ നമ്പർ, ലീവ്, ഇൻഷുറൻസ്, പി.എഫ് തുടങ്ങിയ എല്ലാ ആനുകൂല്യങ്ങളും സർക്കാർ ഉറപ്പാക്കിയിട്ടുണ്ട്. കോടതിയുടെ അനുമതി ലഭിച്ചിരുന്നുവെങ്കിൽ ഏകദേശം 22,000 അധ്യാപകർക്ക് അവരുടെ നിയമന തീയതി മുതൽ തന്നെ സ്ഥിരനിയമനം നൽകാൻ സർക്കാരിന് സാധിക്കുമായിരുന്നു. അധ്യാപകരുടെ ക്ഷേമത്തിനായി സർക്കാർ നടത്തുന്ന ഇത്തരം നീക്കങ്ങളോട് അധ്യാപക പ്രതിനിധികൾ സഹകരിക്കണമെന്നും മന്ത്രി വാർത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

Follow us on

Related News