പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

അടുത്ത അധ്യയനവർഷം മുതൽ പ്ലസ് വണ്ണിൽ പുതിയ പുസ്തകങ്ങൾ: പരിഷ്ക്കരണം 15വർഷത്തിന് ശേഷം

Feb 10, 2026 at 5:41 pm

Follow us on

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിൽ നടക്കുന്ന പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി ഹയർ സെക്കൻഡറി മേഖലയിലെ പരിഷ്കരണ പ്രവർത്തനങ്ങളും പൂർത്തിയാവുകയാണ്. അടുത്ത അധ്യയനവർഷം മുതൽ 11-ാം ക്ലാസിൽ പുതുക്കിയ പുസ്തകങ്ങളാകും ലഭ്യമാകുക. പരിഷ്കരിച്ച പുസ്തകങ്ങളുടെ പ്രകാശനം ഉടൻ മുഖ്യമന്ത്രി നിർവ്വഹിക്കും. ഇന്നലെ ചേർന്ന സംസ്ഥാന കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയോഗം 41 ടൈറ്റിൽ പാഠപുസ്തകങ്ങൾക്ക് അംഗീകാരം നൽകിയിരുന്നു. എല്ലാ ഭാഷാവിഷയങ്ങളും, കമ്പ്യൂട്ടർ സയൻസ്, ജേർണലിസം, ഗാന്ധിയൻ സ്റ്റഡീസ്, ഹോം സയൻസ്, ഇലക്ട്രോണിക്സ് തുടങ്ങിയ വിഷയങ്ങളും ഇതിൽ ഉൾപ്പെടും. 15 വർഷങ്ങൾക്കുശേഷമാണ് സംസ്ഥാനത്തെ ഹയർസെക്കൻഡറി മേഖലയിൽ പാഠപുസ്തകങ്ങൾ പരിഷ്കരിക്കുന്നത്. ആദ്യഘട്ടത്തിൽ എസ്.സി.ഇ.ആർ.ടി. യുടെ പുസ്തകങ്ങളാണ് പരിഷ്കരിക്കുന്നത്. എൻ.സി.ഇ.ആർ.ടി. യുടെ 44 ടൈറ്റിൽ പാഠപുസ്തകങ്ങൾ കൂടി നാം ഹയർ സെക്കൻഡറിയിൽ ഉപയോഗിക്കുന്നുണ്ട്. ഈ പാഠപുസ്തകങ്ങൾ പുറത്തിറങ്ങിയശേഷം ഏത് രീതിയിൽ ഉൾക്കൊള്ളണമെന്ന് തീരുമാനിക്കും.

കഴിഞ്ഞ വർഷം എൻ.സി.ഇ.ആർ.ടി. പാഠപുസ്തകങ്ങളിൽ നിന്ന് വ്യാപകമായി പാഠഭാഗങ്ങൾ നീക്കം ചെയ്തപ്പോൾ 4 വിഷയങ്ങളിൽ അഡീഷണൽ പാഠപുസ്തകങ്ങൾ കേരളം പ്രസിദ്ധീകരിച്ചിരുന്നു.
ഈ പരിഷ്കരിച്ച പുസ്തകങ്ങളുടെ പ്രകാശനം താമസിയാതെ ബഹു.മുഖ്യമന്ത്രി നിർവ്വഹിക്കും.

Follow us on

Related News