പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

റോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾ

Feb 17, 2026 at 2:47 pm

Follow us on

കോട്ടക്കൽ:വിദ്യാർത്ഥികളിൽ ശാസ്ത്രീയ അവബോധവും സാങ്കേതിക വിദ്യകളോടുള്ള താല്പര്യവും വർധിപ്പിക്കുന്നതിന്റെ ഭാഗമായി കോട്ടക്കൽ ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂളിൽ റോബോട്ടിക്‌സ് എക്സ്പോ സംഘടിപ്പിച്ചു. എക്സ്പോയിൽ വിദ്യാർത്ഥികൾ തയ്യാറാക്കിയ വിവിധ റോബോട്ടിക്‌സ് പ്രോജക്ടുകൾ പ്രദർശിപ്പിച്ചു. കുട്ടികളിലെ നൂതന ആശയങ്ങൾ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റി. പരിപാടിക്ക് ടെക് അസിസ്റ്റ നേതൃത്വം നൽകി.
ഫാറൂക്ക് എഡുക്കേഷൻ സൊസൈറ്റി പ്രസിഡൻ്റ് പി. ഉസ്മാൻ കുട്ടി ഉദ്ഘാടനം ചെയ്തു മനേജ്മെൻ്റ് പ്രതിനിധികളായ ടി.കുഞ്ഞു , എം. അബ്ദുൽ കരീം, ടി. മർക്കാർ കുട്ടി ഹാജി, ഹനീഫ തൈക്കാടൻ കെ.മെയ്തീൻ, സതീഷ് കുമാർ, കെ.സി അബ്ദുൽ സലാം, സൗമ്യ ശാന്ത്(ഐ.ടി. കോർഡിനേൻ്റർ) അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പരിപാടി ഉദ്ഘാടനം ചെയ്ത അതിഥികൾ വിദ്യാർത്ഥികളുടെ സൃഷ്ടിപരമായ കഴിവിനെയും സാങ്കേതിക മികവിനെയും അഭിനന്ദിച്ചു.


ടെക് അസിസ്റ്റ പ്രതിനിധികൾ റോബോട്ടിക്‌സിന്റെ ഭാവി സാധ്യതകളെ കുറിച്ചും വിദ്യാർത്ഥികൾക്ക് ലഭ്യമായ പഠന അവസരങ്ങളെ കുറിച്ചും വിശദീകരിച്ചു.
പരിപാടി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരു പുതിയ പഠനാനുഭവമായി മാറിയതായി സംഘാടകർ അറിയിച്ചു.

Follow us on

Related News