പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

സിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

Mar 18, 2026 at 4:59 am

Follow us on

തിരുവനന്തപുരം:ദേശീയ വിദ്യാഭ്യാസ നയത്തിലെ നിർദേശ പ്രകാരമുള്ള സിബിഎസ്ഇ 10-ാം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ ഇന്നുമുതൽ. ആദ്യബോർഡ് പരീക്ഷ എഴുതിയവർക്കാണ് രണ്ടാമത്തെ പരീക്ഷയിൽ 3 വിഷയങ്ങളിൽ പ്രകടനം മെച്ചപ്പെടുത്താൻ അവസരം ലഭിക്കുക. ആദ്യ പരീക്ഷ എഴുതിയവർക്കു മാത്രമാണു രണ്ടാം പരീക്ഷ എഴുതാൻ അവസരം. എല്ലാ വിഷയങ്ങളിലും വിജയിച്ചവരാണെങ്കിൽ സയൻസ്, കണക്ക്, സോഷ്യൽ സയൻസ്, ഭാഷ എന്നിവയിൽ ഏതെങ്കിലും 3 വിഷയത്തിലെ മാർക്ക് ഇംപ്രൂവ് ചെയ്യാൻ വീണ്ടും പരീക്ഷ എഴുതാം. ആദ്യ പരീക്ഷയിൽ മൂന്നോ അതിലധികമോ വിഷയങ്ങൾ എഴുതിയില്ലെങ്കിൽ 2-ാം പരീക്ഷ എഴുതാൻ കഴിയില്ല. ആദ്യ പരീക്ഷയിൽ കംപാർട്മെന്റ് വിഭാഗത്തിൽ ഉൾപ്പെട്ടവരാണെങ്കിൽ രണ്ടാം പരീക്ഷയിലും കംപാർട്മെന്റ് വിഭാഗത്തിലാകും ഉൾപ്പെടുക. രണ്ടു പരീക്ഷയും എഴുതുന്നവരുടെ ഉയർന്ന മാർക്കാകും ക്ലാസ് പ്രമോഷനായി പരിഗണിക്കുക.

ഇതിനുള്ള എൽഒസി (ലിസ്റ്റ് ഓഫ് കാൻഡി ഡേറ്റ്) നടപടികളാണ് ഇന്നുമുതൽ തുടങ്ങുക. 10-ാം ക്ലാസിന്റെ ആദ്യ ബോർഡ് പരീക്ഷ ഏതാനും ദിവസം മുൻപ് പൂർത്തിയായിരുന്നു. ഫലം അടുത്ത മാസം പകുതിയോടെ പുറത്തുവരുമെ ന്നാണു വിവരം.
രണ്ടാമത്തെ ബോർഡ് പരീക്ഷ എഴുതാൻ താൽപര്യമുള്ള വിദ്യാർഥികളുടെ പട്ടിക സ്കൂളുകളാണു CBSE ക്ക്‌ നൽകേണ്ടത്. എൽഒസി ആദ്യഘട്ട പ്രകാരം ഇന്നു മുതൽ ഈ മാസം 31 വരെ സ്കൂളുകൾക്കു പട്ടിക നൽകാം. എൽഒസി രണ്ടാംഘട്ട പ്രകാരം ആദ്യപരീക്ഷയുടെ ഫലമെത്തി തൊട്ടടുത്ത ദിവസം മുതൽ 5 ദിവസം വരെ വീണ്ടും എൽഒസി നൽകാം.
എൽഒസി മൂന്നാംഘട്ടം അനുസരിച്ച് ആദ്യ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു 7 ദിവസം മുതൽ 2 ദി വസത്തേക്ക് നൽകാം. എന്നാൽ ഇതിന് ലേറ്റ് ഫീസ് നൽകേണ്ടി വരും.
ആദ്യ ബോർഡ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു തൊട്ടടുത്ത ദിവസം മുതൽ 5 ദിവസത്തിനകം ഫീസ് അടയ്ക്കാം.

Follow us on

Related News