പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ വാങ്ങാൻ പലിശരഹിത വായ്പ പദ്ധതിയുമായി സഹകരണ വകുപ്പ്

Jun 23, 2021 at 9:35 pm

Follow us on


തിരുവനന്തപുരം: ഓൺലൈൻ പഠന സൗകര്യങ്ങൾ ലഭ്യമല്ലാത്ത
വിദ്യാർത്ഥികൾക്ക്  മൊബൈൽ ഫോണുകൾ വാങ്ങുന്നതിനായി പലിശ രഹിത വായ്പ പദ്ധതിയുമായി സഹകരണവകുപ്പ്. ഇതിനായി  \’വിദ്യാതരംഗിണി\’ പദ്ധതി നടപ്പാക്കും.

മൊബൈൽ ഫോണുകൾ വാങ്ങാൻ സംഘങ്ങൾ/ബാങ്കുകൾ വഴി പലിശരഹിത വായ്പ അനുവദിക്കുന്നതിന് സഹകരണ സംഘം രജിസ്ട്രാർ പി ബി നൂഹ്  നിർദേശം നൽകി. മൊബൈൽ ഫോണുകൾ വാങ്ങുന്നതിനായി ഒരു ഗുണഭോക്താവിന് പരമാവധി10,000/- രൂപാ വരെ പലിശരഹിത വായ്പയായി നൽകാവുന്നതാണ്.

\"\"

ENGLISH PLUS https://wa.me/+919895374159

പദ്ധതി നടപ്പിലാക്കുന്നതിനായി ഒരു സഹകരണ സ്ഥാപനത്തിന് പരമാവധി 5,00,000/- വരെ വായ്പ നൽകാവുന്നതാണ്. അതതു സഹകരണ സ്ഥാപനങ്ങളുടെ പ്രവർത്തന പരിധിയിൽ വരുന്നഅർഹരായ വിദ്യാർത്ഥികൾക്ക് ബന്ധപ്പെട്ട സ്കൂൾ അധികാരികളുടെസാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മൊബൈൽ ഫോണുകൾ വാങ്ങുന്നതിനായി വായ്പ നൽകാവുന്നതാണ്.

\"\"

വായ്പ പമാവധി 24 മാസത്തെ തുല്യ ഗഡുക്കളായി തിരിച്ചടക്കേണ്ടതാണ്.പദ്ധതി പ്രകാരം വായ്പാ അനുവദിക്കുന്നത് ജൂൺ 25, 2021 മുതൽ ജൂലൈ 31, 2021 വരെ ആയിരിക്കും. വായ്പാ ലഭിച്ചിട്ടുള്ള ഗുണഭോക്താക്കൾ വാങ്ങിയ മൊബൈൽ ഫോണിന്റെ ബില്ലിന്റെ പകർപ്പ് വായ്പ അനുവദിച്ച സ്ഥാപനത്തിൽ ഹാജരാക്കേണ്ടതാണ്. വായ്പാ കാലാവധിക്കു ശേഷം ബാക്കി നിൽക്കുന്ന തുകയ്ക്ക് പരമാവധി 8% പലിശ ഈടാക്കാവുന്നതാണ്.

\"\"

Follow us on

Related News