പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

ബിരുദ പ്രവേശനം: അലോട്മെന്റ് ലഭിച്ചവർ സെപ്തംബർ ഒന്നിനകം പ്രവേശനം നേടണം

Aug 27, 2021 at 6:05 pm

Follow us on

കോട്ടയം: എംജി സർവകലാശാലയ്ക്ക് കീഴിലുള്ള ആർട്സ് ആന്റ് സയൻസ് കോളജുകളിൽ ഒന്നാംവർഷ ബിരുദ പ്രോഗ്രാമുകളിലേക്ക് ഒന്നാം അലോട്മെന്റിൽ പ്രവേശനം ലഭിച്ചവർ സെപ്തംബർ ഒന്നിന് വൈകീട്ട് നാലിനകം പ്രവേശനം ഉറപ്പാക്കണം. ഓൺലൈനായി സർവകലാശാല ഫീസടച്ച് മോഡ് ഓഫ് അഡ്മിഷൻ ഓൺലൈനായി സെലക്ട് ചെയ്ത് അലോട്മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതും തുടർന്ന് കോളജുമായി ഫോണിലൂടെ ബന്ധപ്പെട്ട് പ്രവേശനം ഉറപ്പാക്കേണ്ടതുമാണ്. കോവിഡ് 19 വൈറസ് വ്യാപനംമൂലം പൂർണമായും ഓൺലൈൻ മോഡിലായതിനാൽ അലോട്മെന്റ് ലഭിച്ചവർ കോളേജുകളിൽ നേരിട്ട് റിപ്പോർട്ട് ചെയ്യേണ്ടതില്ല. അതുപോലെതന്നെ താൽക്കാലിക പ്രവേശനം തെരഞ്ഞെടുത്തവർ കോളജുകളിൽ .ഫീസടയ്ക്കേണ്ടതില്ല. ഇത്തരത്തിൽ താൽക്കാലിക പ്രവേശനം ലഭിച്ചവരിൽ നിന്നും കോളജുകൾ ഫീസ് വാങ്ങാൻ പാടുള്ളതല്ല.

\"\"


സ്ഥിര/ താൽക്കാലിക പ്രവേശനം നേടിയവർ കോളേജുകൾ പ്രവേശനം നൽകിയിട്ടുണ്ടെന്നു റപ്പുവരുത്തേണ്ടതും കൺഫർമേഷൻ സ്ലിപ് ഡൗൺലോഡ് ചെയ്യേണ്ടതുമാണ്.

Follow us on

Related News