പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

പോർട്ട് ബ്ലെയർ നേവൽ ഷിപ്പ് റിപ്പയർ യാർഡിൽ 302 ഒഴിവ്: ഒക്ടോബർ 8വരെ സമയം

Sep 7, 2021 at 4:20 pm

Follow us on

കൊച്ചി: ആൻഡമാനിൽ പോർട്ട് ബ്ലെയർ നേവൽ ഷിപ്പ് റിപ്പയർ യാർഡിൽ 302 ട്രേഡ്‌സ്മാൻ (സ്‌കിൽഡ്) ഒഴിവ്. തപാൽ വഴി അപേക്ഷിക്കാം. ഇന്ത്യൻ നേവിയിലെ ഡോക്ക്യാർഡ് അപ്രന്റിസ് സ്‌കൂളുകളിലെ എക്‌സ് അപ്രന്റിസുകൾക്ക് അപേക്ഷിക്കാം. ആൻഡമാൻ നിക്കോബാറിലായിരിക്കും നിയമനം. എന്നാൽ, ഇന്ത്യയിൽ എവിടെയും ജോലി ചെയ്യാൻ സന്നദ്ധരായിരിക്കണം.

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH

കംപ്യൂട്ടർ ഫിറ്റർ, ഇക്ട്രോണിക് ഫിറ്റർ, റഡാർ ഫിറ്റർ, റേഡിയോ ഫിറ്റർ, മെഷിനറി കൺട്രോൾ ഫിറ്റർ, വെപ്പൺ ഫിറ്റർ, ഗൈറോ ഫിറ്റർ, ഇലക്ട്രിക്കൽ ഫിറ്റർ, ഇൻസ്ട്രുമെന്റ് ഫിറ്റർ, എൻജിൻ ഫിറ്റർ, ഐസിഐ ഫിറ്റർ, എംടി ഫിറ്റർ, ഐസിഇ ഫിറ്റർ, ക്രെയിൻ, മെഷീനിസ്റ്റ്, പൈപ്പ് ഫിറ്റർ, റെഫ്രിജറേഷൻ ആൻഡ് എസി ഫിറ്റർ, പെയിന്റർ, പ്ലേറ്റർ, ലാഗർ, റിഗ്ഗർ, ഷിപ്പ്‌റൈറ്റ്, ടെയ്ലർ, വെൽഡർ, മിൽറൈറ്റ്, സിവിൽ വർക്ക്.

യോഗ്യത: മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം. ഇംഗ്ലീഷ് അറിഞ്ഞിരിക്കണം. ബന്ധപ്പെട്ട ട്രേഡിൽ അപ്രന്റിസ് പരിശീലനം പൂർത്തിയാക്കിയിരിക്കണം. അല്ലെങ്കിൽ ആർമി/നേവി/എയർഫോഴ്‌സ് എന്നിവിയിലെ ടെക്‌നിക്കൽ ബ്രാഞ്ചിൽ മെക്കാനിക്ക് അല്ലെങ്കിൽ തത്തുല്യമായി പ്രവർത്തിച്ച രണ്ടു വർഷത്തെ സർവീസ്.

\"\"

പ്രായം: 18-25 വയസ്. എസ്സി/എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസി വിഭാഗക്കാർക്ക് മൂന്നും വർഷം ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും.

അപേക്ഷയ്ക്കും കൂടുതൽ വിവരങ്ങൾക്കും http://indiannavy.nic.in സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 8.

Follow us on

Related News