പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

കേരള എൻജിനീയറിങ് പ്രവേശന പരീക്ഷ റാങ്ക്ലിസ്റ്റ്: 17വരെ മാർക്കുകൾ അപ്‌ലോഡ് ചെയ്യാം

Sep 12, 2021 at 9:58 am

Follow us on

തിരുവനന്തപുരം: കേരള എൻജിനീയറിങ് പ്രവേശന പരീക്ഷയുടെ റാങ്ക് നിർണയത്തിനു പരിഗണിക്കുന്ന യോഗ്യതാ മാർക്ക്‌ സെപ്റ്റംബർ 17ന് വൈകിട്ട് 5വരെ അപ്‌ലോഡ് ചെയ്യാം. പ്രവേശന പരീക്ഷ എഴുതിയ വിദ്യാർഥികൾ ഹയർ സെക്കൻഡറിക്കോ അല്ലെങ്കിൽ തത്തുല്യ പരീക്ഷയ്ക്കോ ലഭിച്ച മാർക്കാണ്ടി അപ്‌ലോഡ് ചെയ്യേണ്ടത്. ഈ മാർക്ക്‌ പ്രവേശന പരീക്ഷയുടെ മാർക്കിനൊപ്പം പരിഗണിച്ചാണ് എൻജിനീയറിങ് പ്രവേശന പരീക്ഷയുടെ റാങ്ക് തയാറാക്കുക. പ്ലസ്‌ടു പരീക്ഷയിലെ കണക്ക്, ഫിസിക്സ്, കെമിസ്ട്രി എന്നിവയ്ക്ക് ലഭിച്ച മാർക്കാണ് നൽകേണ്ടത്. http://cee.kerala.gov.in വഴി അപ്‌ലോഡ് ചെയ്യാം. നിർദേശം അനുസരിച്ചു മാർക്ക് സമർപ്പിച്ചു കഴിഞ്ഞാൽ കൺഫർമേഷൻ റിപ്പോർട്ട് പ്രിന്റ് എടുത്ത് സൂക്ഷിക്കണം. കഴിഞ്ഞ മാസം 5നാണ് കേരള എഞ്ചിനീയറിങ് പ്രവേശന പരീക്ഷ (KEAM) നടന്നത്. പരീക്ഷയുടെ റാങ്ക് ലിസ്റ്റ് ഹൈക്കോടതിയുടെ അനുവാദത്തോടുകൂടി മാത്രമേ പ്രസിദ്ധീകരിക്കാൻ പാടൂ എന്ന നിർദേശമുണ്ട്.

Follow us on

Related News