പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

അവസരം നഷ്ടമായ വിദ്യാർത്ഥിക്ക് മാത്രമായി പരീക്ഷ നടത്താൻ ഹൈക്കോടതി ഉത്തരവ്

Sep 25, 2021 at 1:34 am

Follow us on

കൊച്ചി:പത്താം ക്ലാസ് സേ പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടും അവസരം നഷ്ടമായ വിദ്യാർഥിക്ക് വീണ്ടും പരീക്ഷ നടത്താൻ ഹൈക്കോടതി ഉത്തരവ്. കണ്ണൂർ ഗവ. സിറ്റി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയായ എം.മുഹമ്മദ് നിഹാദിന് മാത്രമായി പ്രത്യേകം പരീക്ഷ നടത്താനാണ് കോടതിയുടെ ഉത്തരവ്. സേ പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടും അപേക്ഷ
സ്കൂളിൽനിന്ന് കൈമാറാത്തതിനാൽ അവസരം നഷ്ടമായി എന്നാണ് വിദ്യാർത്ഥിയുടെ പരാതി. ഈ വർഷം നടന്ന എസ്എസ്എൽസി പരീക്ഷയിൽ ഫിസിക്സ് ഒഴികെ എല്ലാ വിഷയങ്ങളിലും നിഹാദ് ഉപരിപഠന യോഗ്യതാ മാർക്ക് നേടിയിരുന്നു. തുടർന്ന് ഫിസിക്സ് സേ പരീക്ഷയ്ക്കായി നിശ്ചിത ഫീസടച്ച ചെലാൻ സഹിതം അപേക്ഷ സ്കൂളിൽ സമർപ്പിച്ചു. ഓഗസ്റ്റ് 17ന് നടന്ന സേ പരീക്ഷ എഴുതാനായി കണ്ണൂർ എച്ച്.എസ്.എസിെല പരീക്ഷാ ഹാളിൽ എത്തിയപ്പോൾ പട്ടികയിൽ പേരില്ലെന്ന് പറഞ്ഞു. ഇതുകൊണ്ട് എഴുതാൻ കഴിഞ്ഞില്ല.
സ്കൂളിൽനിന്ന് അപേക്ഷ അധികൃതർക്ക് കൈമാറിയിരുന്നില്ല. വീണ്ടും അവസരം നൽകണമെന്ന ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പിന് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഒരു വിദ്യാർഥിക്കു മാത്രമായി പരീക്ഷ നടത്തുന്നത് പ്രായോഗികമല്ലെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ അറിയിപ്പ്. ഇക്കാര്യം ചൂണ്ടിക്കാട്ടി നിഹാദിന്റെ പിതാവ് നൗഷാദ് ആണ് ഹൈക്കോടതിയെ സമീപിച്ചത്. ഇത് പ്രകാരമാണ് വിദ്യാർത്ഥിക്കായി ഫിസിക്സ് പരീക്ഷ നടത്താൻ ഹൈക്കോടതി ഉത്തരവിട്ടത്. ഇതനുസരിച്ച് 2 മാസത്തിനകം പരീക്ഷ നടത്തണം.

Follow us on

Related News