പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

സ്കൂളുകളിലേക്ക് ആവശ്യമായ തെർമൽ സ്കാനറുകൾ വേഗം കൈപ്പറ്റണം

Oct 25, 2021 at 7:44 pm

Follow us on


തിരുവനന്തപുരം: നവംബർ ഒന്നുമുതൽ സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുമ്പോൾ ആവശ്യമായ തെർമൽ സ്കാനറുകൾ വിദ്യാഭ്യാസ ഉപഡയറക്ടർമാർ എത്രയും വേഗം കൈപ്പറ്റാൻ നിർദ്ദേശം. സംസ്ഥാന ചീഫ് ഇലക്ട്രൽ ഓഫീസറുടെ കൈവശം
സൂക്ഷിച്ചിരിക്കുന്ന തെർമൽ സ്കാനറുകൾ പൊതുവിദ്യാഭ്യാസ വകുപ്പിന് കൈമാറുന്നതിനായി ചീഫ് ഇലക്ട്രൽ ഓഫീസർ, ജില്ലാ കലക്ടർമാർക്ക് അനുമതി
നൽകിയിട്ടുണ്ട്. ആയതിനാൽ വിദ്യാഭ്യാസ ഉപഡയറക്ടർമാർ ജില്ലാ കലക്ടറുമായി ബന്ധപ്പെട്ട് തെർമൽ സ്കാനറുകൾ കൈപ്പറ്റേണ്ടതാണ്. ഇതിലേക്കായി വിദ്യാഭ്യാസ ഉപഡയറക്ടർ, സൂപ്രണ്ട്, ക്ലാർക്ക്, ഓഫീസ് അറ്റൻഡന്റ് എന്നിവരുടെ ഒരു ടീം രൂപീകരിക്കണം. ഈ ടീം അതത് ജില്ലാ കലക്ടർമാരിൽ നിന്ന് തങ്ങൾക്ക് അനുവദിക്കപ്പെട്ട തെർമൽ സ്കാനറുകൾ രണ്ടു ദിവസത്തിനുള്ളിൽ കൈപ്പറ്റേണ്ടതും അവരവരുടെ അധികാര പരിധിയിലുള്ള ജില്ലാ/ഉപ്ജില്ല വിദ്യാഭ്യാസ ഓഫീസർമാർ വഴി ബന്ധപ്പെട്ട ബി.ആർ.സി കൾക്ക് കൈമാറേണ്ടതുമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കഴിഞ്ഞദിവസം നിർദ്ദേശിച്ചിട്ടുണ്ട്. സ്കൂളുകളുടെ എണ്ണത്തിനും കുട്ടികളുടെ എണ്ണത്തിനും അനുപാതികമായി വേണം ഇവ വാങ്ങാൻ.

\"\"

Follow us on

Related News