പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്ന 15ന് പ്ലസ് ടു ക്ലാസുകൾ ഒഴിവാക്കണം: ആദ്യ ദിനത്തിൽ മുഴുവൻ പ്ലസ് വൺ വിദ്യാർത്ഥികളും സ്കൂളിലെത്തും

Nov 13, 2021 at 2:04 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനം നേടിയ മുഴുവൻ വിദ്യാർത്ഥികളും നവംബർ 15ന് സ്കൂളിൽ എത്തുന്നതിനാൽ അന്നേ ദിവസത്തെ പ്ലസ് ടു ക്ലാസുകൾ ഒഴിവാക്കാൻ നിർദേശം. സ്കൂളുകളിൽ കുട്ടികളുടെ എണ്ണം കുറയ്ക്കുന്നതിനു വേണ്ടിയാണ് നടപടി. പ്ലസ് വൺ പ്രവേശനത്തിന് ആദ്യദിനത്തിൽ സ്കൂളുകളിൽ മുഴുവൻ വിദ്യാർത്ഥികളും എത്തണമെന്ന് നിർദേശമുണ്ട്. ഒൻപതാം ക്ലാസുകളും 15ന് ആരംഭിക്കുന്നുണ്ട്. സാഹചര്യത്തിലാണ് നവംബർ 15 ലെ പ്ലസ് ടു ക്ലാസുകൾ ഒഴിവാക്കാൻ അക്കാദമിക് ജോയിന്റ് ഡയറക്ടർ നിർദേശിച്ചത്.
സ്കൂളിൽ പ്രവേശിക്കുന്ന വിദ്യാർത്ഥികളും രക്ഷിതാക്കളും കൂട്ടം കൂടുന്നത്
കർശനമായി ഒഴിവാക്കേണ്ടതാണ്. ആദ്യ ദിവസം തന്നെ പ്ലസ് വൺ വിദ്യാർത്ഥികളെ
സ്കൂൾ മാർഗ്ഗരേഖയിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രകാരം ബാച്ചുകളായി തിരിക്കണം.

അതിനനുസരിച്ച് സ്കൂളിൽ ക്ലാസുകളുടെ ദിവസങ്ങൾ ക്രമീകരിക്കണം.
സ്കൂളിലെ ഭൗതിക സാഹചര്യങ്ങൾ കണക്കിലെടുത്ത് രണ്ടാം വർഷക്കാരിൽ നിന്ന് കൂടുതൽ ബാച്ചുകളെ സ്കൂളിൽ വരാൻ അനുവദിച്ചിരുന്ന ഇടങ്ങളിൽ, ഒന്നാം
വർഷക്കാർ വരുന്നതിനനുസരിച്ച് പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തേണ്ടതാണ്.
സർക്കാരും പൊതുവിദ്യാഭ്യാസ വകുപ്പും നൽകിയിട്ടുളള മാർഗ്ഗ രേഖകൾ കൃത്യമായി
പാലിച്ചുകൊണ്ടാവണം ഒന്നാം വർഷ ഹയർസെക്കൻഡറി ക്ലാസുകൾ നടത്തേണ്ടത്. എല്ലാ ഹയർസെക്കൻഡറി പ്രിൻസിപ്പൾമാരും നവംബർ 15മുതൽ തന്നെ ക്ലാസ്സുകൾ ആരംഭിക്കുന്നതിനുളള തയ്യാറെടുപ്പുകൾ അടിയന്തിര
പ്രാധാന്യത്തോടെ കൈക്കൊള്ളണമെന്നും ഉത്തരവിൽ പറയുന്നു.

\"\"

Follow us on

Related News