പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ എംബിഎ പഠനം

Nov 20, 2021 at 8:44 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP

തിരുവനന്തപുരം: വാരാണസിയിലെ ബനാറസ് ഹിന്ദു സർവകലാശാലയിൽ എംബിഎ പഠനത്തിന് അവസരം. സർവകലാശലയുടെ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ, മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ ഇന്റർനാഷണൽ ബിസിനസ്, (എംബിഎ ഐബി) എന്നീ കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കോഴ്സുകളിലേക്ക് 9പേർക്കാണ് പ്രവേശനം അനുവദിക്കുക.
പ്ലസ്ടു കഴിഞ്ഞ് നേടിയ ബിരുദമോ അഗ്രിക്കൾച്ചർ, ടെക്നോളജി, മെഡിസിൻ, എജുക്കേഷൻ, ലോ ബിരുദമോ ഏതെങ്കിലും വിഷയത്തിലെ പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. 50% മാർക്ക് (പട്ടിക വിഭാഗക്കാർക്ക് 45%) നേടിയവരായിരിക്കണം. ഐഐഎം നടത്തുന്ന കോമൺ അഡ്മിഷൻ ടെസ്റ്റിൽ (കാറ്റ്) അംഗീകരിച്ച സ്കോർ വേണം. മാർക്കറ്റിങ്, ഹ്യൂമൺ റിസോഴ്സ് മാനേജ്മെന്റ്, ഫൈനാൻസ്, ഓപ്പറേഷൻസ് മാനേജ്മെന്റ്, ഇൻഫർമേഷൻ ടെക്നോളജി.എം.ബി.എ. ഐ.ബി. പ്രോഗ്രാമിൽ ഗ്ലോബൽ ബിസിനസ് ഓപ്പറേഷൻസ് എന്നിവയിൽ ഏതെങ്കിലും തിരഞ്ഞെടുക്കാം. അപേക്ഷകൾ http://bhuonline.in വഴി സമർപ്പിക്കണം. അവസാന തിയതി: 2022 ജനുവരി 4. 2000 രൂപയാണ് അപേക്ഷാഫീസ് (പട്ടികവിഭാഗക്കാർക്ക് 1000 രൂപ). ഫീസ് ഓൺലൈനായി അടയ്ക്കാം.

\"\"

Follow us on

Related News