പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ: ഉത്തരമെഴുതാൻ ഇരട്ടി ചോദ്യങ്ങൾ ഇത്തവണ ഉണ്ടാകില്ല

Jan 15, 2022 at 1:02 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/IxYkPD1c5k1GDxsfvDfvKs

തിരുവനന്തപുരം: ഈ അധ്യയന വർഷം തയാറാക്കിയ ഫോക്കസ് ഏരിയ അനുസരിച്ച് എസ്എസ്എൽസി, പ്ലസ്ടു പരീക്ഷ ചോദ്യ പേപ്പറുകൾ തയാറാക്കുന്നതിനുള്ള നടപടികൾ തുടങ്ങി. കഴിഞ്ഞ മാസം ഇറങ്ങിയ ഉത്തരവനുസരിച്ചാണ് പൊതു പരീക്ഷകൾക്കുള്ള ചോദ്യപേപ്പർ തയ്യാറാക്കുന്നത്. ഈ വർഷം വിദ്യാർഥികൾക്ക് തിരഞ്ഞെടുക്കാവുന്ന തരത്തിൽ ഇരട്ടിയോളം ചോദ്യങ്ങൾ ഉണ്ടാകില്ല. ആകെ മാർക്കിന്റെ ഇരട്ടി ചോദ്യങ്ങൾ (200%) കഴിഞ്ഞ തവണത്തെ ചോദ്യപ്പേപ്പറുകളിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും ഇത്തവണ അത് 50% ചോദ്യങ്ങൾ ആക്കി കുറയ്ക്കും. ഈ വർഷം ചോദ്യപ്പേപ്പറിൽ ഫോക്കസ് ഏരിയ കേന്ദ്രീകരിച്ചുള്ള ചോദ്യങ്ങൾ 70 സാധമാനമായി കുറയ്ക്കാനും തീരുമാനമായി. ബാക്കി 30 ശതമാനം ചോദ്യങ്ങൾ‌ മറ്റു പാഠഭാഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കും. ഫോക്കസ് ഏരിയയിൽ ഉൾപ്പെടുത്തുന്ന പാഠഭാഗങ്ങൾ 40 ശതമാനത്തിൽ നിന്ന് 60 ശതമാനമായി വർധിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം പരീക്ഷയിൽ 80 ശതമാനം ചോദ്യങ്ങളും 40ശതമാനം പാഠഭാഗങ്ങൾ മാത്രം ഉൾപ്പെടുന്ന ഫോക്കസ് ഏരിയയിൽ നിന്നായിരുന്നു ഉണ്ടായിരുന്നത്.

Follow us on

Related News