പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

എസ്എസ്എൽസി പരീക്ഷ പ്രധാനപ്പെട്ടത്: വിദ്യാർത്ഥികൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

Mar 30, 2022 at 7:58 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW

തിരുവനന്തപുരം: 10വർഷത്തെ തുടർച്ചയായ പഠനത്തിന് ശേഷം വിദ്യാർത്ഥികൾ എഴുതുന്ന ആദ്യത്തെ പ്രധാനപ്പെട്ട പരീക്ഷയാണ് എസ്എസ്എൽസി പരീക്ഷ. ഈ പരീക്ഷ മുതലാണ് വിദ്യാർത്ഥികൾ വളരെ ഗൗരവത്തോടെ ഇനിയുള്ള പരീക്ഷകളെ നേരിടാൻ പ്രാപ്തരാകുക. അതുകൊണ്ട് എസ്എസ്എൽസി പരീക്ഷയെ അതിന്റെ ഗൗരവത്തിലും അതിലേറെ ആത്മവിശ്വാസത്തിലും സമീപിക്കണം. എല്ലാ വിദ്യാർത്ഥികളും രാവിലെ 9.15ന് മുൻപായി സ്കൂളിൽ എത്തിച്ചേരുക.
പരീക്ഷയുടെ ഹാൾ ടിക്കറ്റ് എടുക്കാൻ മറക്കാതിരിക്കുക.

\"\"


എഴുതിയാൽ വ്യക്തമായി തെളിയുന്ന പേനകൾ, പെൻസിൽ അടക്കമുള്ള അനുവദനീയമായ ഉപകരണങ്ങളും കുടിവെള്ളവും ഒപ്പം കരുതുക. എല്ലാ കുട്ടികളും യൂണിഫോമിൽ തന്നെ സ്കൂളിൽ എത്തിച്ചേരുവാൻ ശ്രദ്ധിക്കുക.
രാവിലെ 9.30ന് ബെല്ലടിക്കുമ്പോൾ ഹാൾ ടിക്കറ്റും പരീക്ഷ എഴുതുന്നതിന് ആവശ്യമായ സാമഗ്രികളുമായി പരീക്ഷ റൂമിൽ രജിസ്റ്റർ നമ്പർ പ്രകാരം ഇരിക്കുക.
ഇൻവിജിലേറ്ററായി ക്ലാസ് റൂമിൽ വരുന്ന അധ്യാപകർ നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക. ആദ്യത്തെ
15 മിനിറ്റ് \’കൂൾ ഓഫ് ടൈം\’ ആണ്. പരീക്ഷയെ വളരെ ആത്മവിശ്വാസത്തോടെ നേരിടാൻ മനസിനെ പ്രാപ്തമാക്കാനുള്ള സമയമാണിത്. ഈ സമയം കഴിഞ്ഞ ശേഷം ചോദ്യങ്ങൾക്ക് അനുസരിച്ച് ഉത്തരങ്ങൾ എഴുതുക.


പരീക്ഷ കഴിഞ്ഞാൽ എത്രയും വേഗം വീട്ടിൽ എത്തി അടുത്ത പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ് തുടങ്ങുക. എല്ലാ വിദ്യാർത്ഥികൾക്കും സ്കൂൾ വാർത്തയുടെ വിജയാശംസകൾ.

\"\"

Follow us on

Related News