പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

വിവിധ പോളിടെക്നിക്കുകളിൽ പാർട്ട് ടൈം ഡിപ്ലോമ കോഴ്സുകൾ: അപേക്ഷ ഒക്ടോബർ 17വരെ

Oct 10, 2022 at 4:41 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0

തിരുവനന്തപുരം:കേരളത്തിലെ 5 പോളിടെക്‌നിക് കോളേജുകളിലെ പാർട്ട് ടൈം/രണ്ടാം ഷിഫ്റ്റ് എൻജിനിയറിങ് ഡിപ്ലോമ കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
ഗവ. പോളിടെക്‌നിക് കോളേജ് കോതമംഗലം, ഗവ. പോളിടെക്‌നിക് കോളേജ് പാലക്കാട്, കേരള ഗവ.പോളിടെക്‌നിക് കോളേജ് കോഴിക്കോട്, ശ്രീനാരയണ പോളിടെക്‌നിക് കോളേജ് കൊട്ടിയം, കൊല്ലം,  സ്വാശ്രയ മേഖലയിൽ പ്രവർത്തിക്കുന്ന മാ ദിൻ പോളിടെക്‌നിക് കോളേജ് മലപ്പുറം  എന്നീ സ്ഥാപനങ്ങളിലാണ് പ്രവേശനം.

\"\"

വിശദ വിവരങ്ങൾ അടങ്ങിയ പ്രോസ്പക്ടസ് http://polyadmission.org/pt എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. സർക്കാർ/ പൊതുമേഖല/സ്വകാര്യമേഖലയിൽ  2 വർഷത്തെ പ്രവൃത്തി പരിചയമോ 2 വർഷ ഐ.ടി.ഐ. യോഗ്യതയോ നിർബന്ധമാണ്. അപേക്ഷകർ 18 വയസ്സു തികഞ്ഞവരാകണം.  പൊതു വിഭാഗങ്ങൾക്ക് 400 രൂപയും,  പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് 200 രൂപയുമാണ് അപേക്ഷ ഫീസ്.

\"\"

അപേക്ഷ സമർപ്പിക്കുന്നതിനു മുൻപായി http://polyadmission.org/pt എന്ന വെബ്ബ്‌സൈറ്റ് മുഖേന  One-Time Registration പ്രക്രിയയിലൂടെ ഫീസടച്ച് പൂർത്തിയാക്കേണ്ടതും ഓരോ കോളേജിലേക്കും ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കേണ്ടതുമാണ്. one-Time Registration അപേക്ഷകർ ഒരു പ്രാവശ്യം മാത്രം ചെയ്താൽ മതിയാകും.

\"\"

ഓൺലൈനായി അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന ദിവസം ഒക്ടോബർ 17.  കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിലും അതത് പോളിടെക്‌നിക് കോളേജിലും ലഭ്യമാണ്. പാർട്ട് ടൈം ഡിപ്ലോമ  ക്ലാസ്സുകൾ ഒക്ടോബർ 25 ന് തന്നെ ആരംഭിക്കുന്നതാണ്.

\"\"

Follow us on

Related News