പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

മൂല്യനിർണ്ണയത്തിൽ പങ്കെടുക്കാത്ത അധ്യാപകർക്കെതിരെ നടപടി: വിദ്യാഭ്യാസ വകുപ്പിനെ വെല്ലുവിളിക്കരുതെന്ന് മന്ത്രി

May 5, 2023 at 4:57 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/LgOArk3v5JW3X6wcv6DsUQ SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha

തിരുവനന്തപുരം:എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയത്തിൽനിന്ന് വിട്ടുനിന്ന അധ്യാപകർക്കെതിരെ നടപടി. ഇതിന്റെ ആദ്യപടിയായി, മൂല്യനിർണയത്തിൽനിന്ന് വിട്ടുനിന്ന അധ്യാപകർക്കെതിരെ കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്നു മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കൃത്യമായ കാരണം കാണിക്കാതെ ഹാജരാകാതിരുന്ന 3,708 അധ്യാപകർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു.

\"\"

കൃത്യസമയത്ത് മൂല്യനിർണയം നടത്തിയാൽ മാത്രമാണ് കൃത്യസമയത്ത് ഫലപ്രഖ്യാപനം നടത്താൻ കഴിയുക. ഈയൊരു സാഹചര്യത്തിൽ മൂല്യനിർണയത്തിൽ നിന്ന് അധ്യാപകർ വിട്ടുനിന്നത് പൊതു വിദ്യാഭ്യാസ വകുപ്പ് ഇത് വളരെ ഗൗരവമായി തന്നെയാണ് കാണുന്നത്. ഉത്തരവാദിത്തപ്പെട്ട ഒരു ജോലിക്കായി നിയോഗിക്കപ്പെട്ടിട്ടും ഒരു മറുപടി പോലും പറയാതെയാണ് ജോലിയിൽ നിന്ന് വിട്ടുനിന്നത്. ഒട്ടേറെ യോഗ്യരായവർ പുറത്തു തൊഴിലില്ലാതെ നിൽക്കുന്നുണ്ടെന്നും മന്ത്രി ചുണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ പൊതു വിദ്യാഭ്യാസ വകുപ്പിനെ വെല്ലുവിളിച്ച് ആർക്കും മുന്നോട്ടുപോകാൻ കഴിയില്ലെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

\"\"

Follow us on

Related News