തിരുവനന്തപുരം:ജനുവരി 4 മുതൽ 8വരെ കൊല്ലത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി കേരള മീഡിയ അക്കാദമി കൊല്ലം പ്രസ് ക്ലബ്ബുമായി സഹകരിച്ച് ഫോട്ടോ എക്സിബിഷൻ സംഘടിപ്പിക്കുന്നു. എക്സിബിഷനിൽ പ്രദർശിപ്പിക്കാൻ പത്രഫോട്ടോഗ്രാഫർമാരിൽ നിന്ന് ഫോട്ടോകൾ ക്ഷണിച്ചു. മികച്ച ചിതത്തിന് യഥാക്രമം 10,000/-, 7,000/- 5,000/- രൂപ വീതം ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ നൽകും. മുൻകാല സ്കൂൾ കലോത്സവങ്ങളിലെ ചരിത്രനിമിഷങ്ങളും കൗതുക കാഴ്ചകളുമാണ് അയക്കേണ്ടത്. മത്സരത്തിനുള്ള ഫോട്ടോകൾ ലഭിക്കേണ്ട അവസാന തീയതി. ഡിസംബർ 28. ചിത്രങ്ങൾ അയക്കേണ്ട ഇമെയിൽ വിലാസം: kmaphotostvpm@gmail.com. കൂടുതൽ വിവരങ്ങൾക്ക് 9447225524
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾ
തിരുവനന്തപുരം:2026-27 അധ്യയന വർഷത്തെപ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെൻറ് ലിസ്റ്റ് 2026 ജൂൺ...









