പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

ഹയർ സെക്കൻ്ററി എൻഎസ്എസ് അവാർഡുകൾ പ്രഖ്യാപിച്ചു: ചേന്ദമംഗലം, പെരിങ്ങളം സ്കൂളുകൾ മികച്ച യൂണിറ്റുകൾ

Sep 23, 2024 at 6:00 pm

Follow us on

തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ വകുപ്പിനുകീഴിലുള്ള ഹയർ സെക്കൻ്ററി വിഭാഗം നാഷണൽ സർവീസ് സ്ക‌ീം സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ മികച്ച ഹയർ സെക്കന്ററി എൻഎസ്എസ്. യൂണിറ്റുകളായി കോഴിക്കോട് ജില്ലയിലെ ചേന്ദമംഗലം ഗവ. ഹയർ സെക്കന്ററി സ്‌കൂൾ, ഗവ. ഹയർ സെക്കൻ്ററി സ്‌കൂൾ പെരിങ്ങളം എന്നീ യൂണിറ്റുകൾ തിരഞ്ഞെടുക്കപ്പെട്ടു. സലീം എൻ.കെ., രതീഷ് ആർ. നായർ എന്നിവരെ സംസ്ഥാനത്തെ മികച്ച പ്രോഗ്രാം ഓഫീസർമാ രായി തിരഞ്ഞെടുത്തു. മികച്ച ജില്ലാ കൺവീനർക്കുള്ള ഡയറക്ടേഴ്‌സ് അവാർഡിന് ഹയർ സെക്കന്ററി വിഭാഗം ഇടുക്കി ജില്ലാ കൺവീനർ സുമോൾ ചാക്കോ അർഹയായി. റീജിയൻ തലത്തിൽ തിരുവനന്തപുരം വെള്ളറട വി.പി.എം. ഹയർ സെക്കന്ററി സ്കൂൾ, പാലക്കാട് പൊറ്റശ്ശേരി ഗവ. ഹയർ സെക്കൻ്ററി സ്‌കൂൾ, കണ്ണൂർ തലശ്ശേരി ഗവ. ബ്രണ്ണൻ ഹയർ സെക്കന്ററി സ്‌കൂൾ എന്നീ യൂണിറ്റുകൾ മികച്ച യൂണിറ്റുകളായി തിരഞ്ഞെടുക്കപ്പെട്ടു.

സംസ്ഥാനതലത്തിലെ മികച്ച എൻ.എസ്‌.എസ്. വോളൻ്റിയർമാരായി കോഴിക്കോട് പെരിങ്ങളം ഗവ.ഹയർ സെക്കൻ്ററി സ്‌കൂളിലെ ശ്രേയ പി., വയനാട് വടുവഞ്ചാൽ ഗവ. ഹയർ സെക്കന്ററി സ്‌കൂളിലെ മുഹമ്മദ് ഫിനാസ്, തിരുവനന്തപുരം വി.പി.എം. ഹയർ സെക്കൻ്ററി സ്കൂ‌ളിലെ ജീവൻ കൃഷ്‌ണൻ എം., ആലപ്പുഴ ഹോളി ഫാമിലി ഹയർസെക്കൻ്ററി സ്‌കൂളിലെ നിയ ഫിലിപ്പ് എന്നിവർ അർഹരായി.

എൻ.എസ്.എസ്. ജില്ലാതലത്തിലെ മികച്ച യൂണിറ്റുകൾ, വോളൻ്റിയർമാർ എന്നിവർക്കുള്ള പുരസ്ക്കാരവും സെപ്റ്റംബർ 24 എൻ.എസ്.എസ്, ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ചു.

Follow us on

Related News