പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

നാളത്തെ പരീക്ഷാ ടൈംടേബിളിൽ തിരുത്ത്: പരീക്ഷ സമയം ശ്രദ്ധിക്കുക 

Aug 20, 2025 at 7:43 pm

Follow us on

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ ഹൈസ്കൂൾ വിഭാഗം എട്ടാം ക്ലാസ്സിലെ പാദവാർഷിക പരീക്ഷാ ടൈംടേബിളിൽ തിരുത്ത്.  നാളെ (21.08.2025) നടക്കുന്ന എട്ടാം ക്ലാസ് ഗണിതം പരീക്ഷാ സമയത്തിലാണ് തിരുത്ത്. നേരത്തെ നൽകിയ ടൈം ടേബിളിൽ നൽകിയ സമയത്തിലാണ് മാറ്റം. ഗണിതം പരീക്ഷ ഉച്ചയ്ക്ക്ശേഷം 1.30 മുതൽ 3.15 വരെയെന്ന് തിരുത്തി വായിക്കേണ്ടതാണെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു.

കേരള സ്കൂൾ ഒളിമ്പിക്സ് ജേതാക്കൾക്ക് മുഖ്യമന്ത്രിയുടെ സ്വർണ്ണക്കപ്പ്

തിരുവനന്തപുരം:കേരള സ്കൂൾ ഒളിമ്പിക്സിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് ഈവർഷം മുതൽ മുഖ്യമന്ത്രിയുടെ സ്വർണ്ണക്കപ്പ് സമ്മാനിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. സ്കൂൾ ഒളിമ്പിക്സ് സംഘാടക സമിതി രൂപീകരണ യോഗം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഈ വർഷത്തെ സ്കൂൾ കായികമേള തിരുവനന്തപുരത്ത് ഒക്ടോബർ 22 മുതൽ 28 വരെയാണ് നടക്കുന്നത്.
കഴിഞ്ഞ വർഷം കൊച്ചിയിൽ നവംബർ 4 മുതൽ 11 വരെ നടന്ന കേരള സ്കൂൾ ഒളിമ്പിക്സ് 2024-ന്റെ സംഘാടനമികവ് വലിയ പ്രശംസ പിടിച്ചുപറ്റിയിരുന്നു. കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ഈ കായികമേള, യുവതലമുറയുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിടുന്നു. ഏകദേശം 45 ലക്ഷം വിദ്യാർത്ഥികളിൽ നിന്ന് 24,000 കായിക താരങ്ങളാണ് കഴിഞ്ഞ വർഷം പങ്കെടുത്തത്.

യുഎഇയിൽ നിന്നുള്ള വിദ്യാർത്ഥികൾ 15-ാമത്തെ ജില്ലയായി മത്സരങ്ങളിൽ പങ്കെടുത്തത് ഒരു ചരിത്രസംഭവമാണ്. കഴിഞ്ഞ വർഷം ആൺകുട്ടികൾ മാത്രമാണ് പങ്കെടുത്തതെങ്കിലും, ഈ വർഷം മുതൽ പെൺകുട്ടികളെയും ഉൾപ്പെടുത്തും. 1500-ഓളം പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളും ഈ മേളയിൽ പങ്കെടുക്കുന്നു. സ്കൂൾ ഒളിമ്പിക്സ് ഗിന്നസ് റെക്കോർഡ്സിൽ ഉൾപ്പെടുത്താൻ കഴിയുമോ എന്ന് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. മുഖ്യമന്ത്രി മുഖ്യരക്ഷാധികാരി ആയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥ പ്രതിനിധികളും വിവിധ മേഖലകളിലെ വിദഗ്ധരും അടങ്ങുന്ന സംഘാടക സമിതിയാണ് രൂപീകരിച്ചത്. ചടങ്ങിൽ അഡ്വ. ആന്റണി രാജു എം എൽ എ അധ്യക്ഷനായിരുന്നു.

Follow us on

Related News