പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

പ്രവേശനോത്സവങ്ങളുടെ ആരവമില്ലാതെ സ്കൂളുകൾ: നാളെ മുതൽ പുതിയ അധ്യയവർഷം

May 31, 2020 at 2:23 pm

Follow us on

തിരുവനന്തപുരം: പ്രവേശനോത്സവങ്ങളും ആഘോഷങ്ങളുമില്ലാതെ ചരിത്രത്തിൽ ആദ്യമായി സ്കൂൾ അധ്യയന വർഷം ആരംഭിക്കുന്നു. നാളെ ജൂൺ ഒന്നിന് ഓൺലൈൻ സംവിധാനത്തിൽ സ്കൂൾ പഠനം ആരംഭിക്കുമ്പോൾ സംസ്ഥാനത്തെ സ്കൂളുകൾ വിജനമായി കിടക്കും. ഇതുവരെ ഇല്ലാത്ത അസാധരാണമായ പുതിയ അധ്യന വര്‍ഷത്തിനാണ് നാളെ തുടക്കമാകുന്നത്. കൊറോണ വ്യാപന പശ്ചാത്തലത്തിൽ
സ്കൂളുകൾ തുറക്കുന്നത് അനിശ്ചിതമായി നീണ്ടുപോകുന്ന സാഹചര്യത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഓൺലൈൻ ക്ലാസുകൾ ആരംഭിക്കാൻ തീരുമാനിച്ചത്. കൈറ്റ് വിക്ടേഴ്‌സ് ടെലിവിഷന്‍ ചാനല്‍വഴി നാളെ രാവിലെ 8.30 മുതൽ ക്ലാസുകൾ ആരംഭിക്കും. പ്ലസ് വൺ ഒഴികെയുള്ള മുഴുവൻ ക്ലാസുകൾക്കും പ്രത്യേകം സമയമാണ് ക്രമീകരിച്ചിരിക്കുന്നത്. ഓരോ ക്ലാസിനു ശേഷവും വിദ്യാർത്ഥികൾക്ക് അതത് സ്കൂളുകളിലെ അധ്യാപകരുമായി സംശയ നിവാരണം നടത്താം. സ്കൂൾ തുറക്കുന്നത് നീണ്ടു പോകുന്നതിനാൽ ഇത്തവണ സ്കൂൾ വിപണിയും പ്രതിസന്ധിയിലായി. പുത്തനുടുപ്പും പാഠപുസ്തകളുമായി എത്തുന്ന വിദ്യാർത്ഥികളാൽ നാളെ സ്കൂള്‍ അങ്കണങ്ങൾ മുഖരിതമാകില്ല.

Follow us on

Related News