തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം വൈകുമെന്ന് സൂചന നൽകി മന്ത്രി വി.ശിവൻകുട്ടി. നേരത്തെ മെയ് 8ന് ഫലം പ്രസിദ്ധീകരിക്കുമെന്ന് അറിയിപ്പ് ഉണ്ടായിരുന്നെങ്കിലും മെയ് 15ന് ശേഷമാണ് ഫലം പ്രസിദ്ധീകരിക്കുകയെന്ന് മന്ത്രി ഇന്ന് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എന്നാൽ ഫലം വരുന്ന കൃത്യമായ തീയതി പ്രഖ്യാപിച്ചിട്ടില്ല.
മെയ് മൂന്നാം വാരം ഫലപ്രഖ്യാപനം നടത്തും. കഴിഞ്ഞ വർഷം മെയ് 8നാണ് ഫലം പ്രഖ്യാപിച്ചത്.
ഇലക്ഷൻ കാരണം ഈ വർഷം ഏറെ വൈകിയാണ് മൂല്യനിർണ്ണയം ആരംഭിക്കാൻ കഴിഞ്ഞത്. ആകെ 4,17,497 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്.
72 കേന്ദ്രങ്ങളിലായി പന്ത്രണ്ടായിരം അധ്യാപകരും ജീവനക്കാരുടെ നേതൃത്വത്തിൽ മൂല്യനിർണ്ണയം ഇന്നുമുതൽ ആരംഭിച്ചു. മെയ് 2ന് മൂലനിർണ്ണയം പൂർത്തിയാകും.
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾ
തിരുവനന്തപുരം:2026-27 അധ്യയന വർഷത്തെപ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെൻറ് ലിസ്റ്റ് 2026 ജൂൺ...







