പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

രാജ്യത്ത് സ്കൂളുകളും കോളജുകളും തുറക്കുന്നത് ഓഗസ്റ്റ് 15 ന് ശേഷം: മന്ത്രി രമേഷ് പൊഖ്രിയാൽ

Jun 8, 2020 at 7:05 am

Follow us on

ന്യൂഡൽഹി: രാജ്യത്ത് സ്കൂളുകളും കോളജുകളും ഓഗസ്റ്റ് 15-നുശേഷം തുറക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര മാനവശേഷി മന്ത്രി രമേഷ് പൊഖ്രിയാൽ നിഷാങ്ക്. ബിബിസി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാൽ ഓഗസ്റ്റിൽ തന്നെ സ്കൂളുകൾ തുറക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കുന്നു. ഇതിന് സാഹചര്യങ്ങൾ അനുകൂലമാവണം.


കൊറോണ വ്യാപനത്തെ തുടർന്ന് വിദ്യാലയങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പരാമർശം. ഓഗസ്റ്റ് 15ന് മുമ്പുതന്നെ സിബിഎസ്ഇ പരീക്ഷകളുടെ പുറത്തുവരാനുള്ള ഫലങ്ങൾ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അഭിമുഖത്തിൽ പറഞ്ഞു.
ജൂലൈ ഒന്നുമുതൽ 15 വരെയാണ് സിബിഎസ്ഇ പരീക്ഷകളും ജൂലൈ ഒന്നുമുതൽ 12 വരെ ഐസിഎസ്ഇ പരീക്ഷകളും നടക്കും. വിദ്യാലയങ്ങൾ തുറക്കാൻ വൈകുമെന്ന് ഉറപ്പായ സാഹചര്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന് പിന്നാലെ ഉന്നത വിദ്യാഭ്യാസ വകുപ്പും ഓൺലൈൻ ക്ലാസുകൾ സജ്ജമാക്കേണ്ടി വരും.

Follow us on

Related News