പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

സമ്പൂർണ്ണ ലോക്ഡൗണിൽ വിദ്യാർത്ഥികൾക്ക് ഇളവ്

Jun 13, 2020 at 10:04 pm

Follow us on

തിരുവനന്തപുരം: ഞായറാഴ്ചത്തെ സമ്പൂർണ ലോക്ക്ഡൗണിൽ വിദ്യാർത്ഥികൾക്ക് യാത്രാ ഇളവ് അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. വീടുകളിൽ നിന്ന് ആരാധനാലയങ്ങളിലേക്കും തിരിച്ചും പോകുന്ന ഭക്തർക്കും യാത്രാ ഇളവ് നൽകി, പരീക്ഷകളിൽ പങ്കെടുക്കാൻ പോകുന്ന വിദ്യാർത്ഥികൾ, പരീക്ഷാ നടത്തിപ്പ് ചുമതലയുള്ളവർ, മെഡിക്കൽ, ദന്തൽ കോളജുകളിലും മറ്റ് വിദ്യാഭ്യാസസ്ഥാപനങ്ങളിലും പ്രവേശനത്തിന് യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾ എന്നിവർക്കാണ് ഇളവുള്ളത്.
പരീക്ഷയെഴുതാനും പരീക്ഷാ നടത്തിപ്പിന് പോകുന്നവർക്കും അവരുടെ അഡ്മിറ്റ് കാർഡും തിരിച്ചറിയൽകാർഡും ഉപയോഗിച്ച് യാത്ര നടത്താം. അലോട്ട്‌മെൻറ് ലഭിച്ച വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പ്രവേശനത്തിന് പോകുന്നവർക്ക് അവരുടെ അലോട്ട്‌മെൻറ് ലെറ്റർ പാസായി കണക്കാക്കുമെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.

Follow us on

Related News