പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

ജനന സർട്ടിഫിക്കറ്റിൽ പേര് ചേർക്കൽ: സമയം നീട്ടി

Oct 22, 2020 at 2:30 pm

Follow us on

\"\"

കൊല്ലം: ജനന സർട്ടിഫിക്കറ്റിൽ പേര് ചേർക്കാൻ 2021 ജൂൺവരെ സമയം അനുവദിച്ച് ഉത്തരവായി. 2015 ജൂൺ 22-നുമുൻപ്‌ പേര് രജിസ്റ്റർ ചെയ്യാൻ വിട്ടുപോയവർക്കാണ് സമയം നീട്ടി നൽകിയത്.
കുട്ടികളുടെ വിദ്യാഭ്യാസം, വിദേശയാത്രയിലെ ബുദ്ധിമുട്ടുകൾ എന്നിവ കണക്കിലെടുത്താണ് ഇളവ് നൽകാൻ തീരുമാനിച്ചത്.
ജനനശേഷം 15 വർഷത്തിനുള്ളിൽ രജിസ്റ്ററിൽ പേര്‌ ചേർത്തിരിക്കണമെന്ന കേന്ദ്രനിയമം 2015-ൽ സംസ്ഥാനത്ത് കർശനമാക്കിക്കൊണ്ട് ഉത്തരവിറക്കിയിരുന്നു. ഇത് പ്രകാരം ജനന രജിസ്റ്ററിൽ പേരു ചേർക്കാൻ അനുവദിച്ച അഞ്ചു വർഷത്തെ കാലാവധി ഈ വർഷം ജൂൺ 22ന് അവസാനിച്ചു. എന്നാൽ അറിയിപ്പ് ശ്രദ്ധയിൽപ്പെടാത്തതിനാലും കോവിഡ് നിയന്ത്രണങ്ങളും കാരണം പലർക്കും പേര് രജിസ്റ്റർ ചെയ്യാൻ പറ്റിയില്ല. ഇത് കണക്കിലെടുത്താണ് പേര് ചേർക്കാൻ വീണ്ടും അടുത്ത വർഷം ജൂൺ വരെ സമയം നൽകാൻ തീരുമാനിച്ചത്.

\"\"

Follow us on

Related News