പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

വാട്സ്ആപ്പ് വഴി തിരഞ്ഞെടുത്താൽ പുസ്തകം വീട്ടിലെത്തും

Apr 24, 2020 at 7:35 am

Follow us on

ലോക്ഡൗണിലും പുസ്തകം വീട്ടിലെത്തിച്ച്‌ ചാത്രത്തൊടി എഎംഎൽപി സ്കൂൾ

പെരുവള്ളൂർ : ലോക് ഡൗണിൽ സ്കൂൾ ലൈബ്രറി അടഞ്ഞു കിടന്നാലും കുട്ടികളുടെ വായന മുടങ്ങരുത്. വീട്ടിൽ വെറുതെ ഇരിക്കുന്ന രക്ഷിതാക്കൾക്കും വായനാ ശീലം ഉണ്ടാവണം. ലോക പുസ്തക ദിനത്തോട് അനുബന്ധിച്ച് ചാത്രത്തൊടി എഎംഎൽപി സ്കൂൾ പുതിയൊരു സംവിധാനം ഏർപ്പെടുത്തി. വാട്സ്ആപ്പ് വഴി തിരഞ്ഞെടുക്കുന്ന പുസ്തകങ്ങൾ വീട്ടിൽ എത്തിക്കും. ലോക്‌ഡൗണിൽ വീട്ടിലിരുന്നു മുഷിയുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരു പോലെ ഉപകാരപ്പെടുകയാണ് ഈ സഞ്ചരിക്കുന്ന ലൈബ്രറി. ആവശ്യക്കാർക്ക് വാട്‌സാപ്പിലൂടെ ആവശ്യമുള്ള പുസ്തകം തിരഞ്ഞെടുക്കുകയും അധ്യാപകർ വീട്ടുപടിക്കൽ പുസ്തകം എത്തിക്കുകയുമാണ് ചെയ്യുന്നത്. വായിച്ചു കഴിഞ്ഞ പുസ്തകം മാറ്റിയെടുക്കാനും സൗകര്യമുണ്ട്. ലൈബ്രറിയുടെ ആദ്യ വിതരണോദ്ഘാടനം സ്കൂൾ പിടിഎ പ്രസിഡന്റ് യുപി മുസ്തഫ നിർവഹിച്ചു.

Follow us on

Related News