പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

നെയ്യാറ്റിൻകര പോളിടെക്‌നിക് ലാറ്ററൽ എൻട്രി: സ്‌പോട്ട് അഡ്മിഷൻ 7ന്

Oct 4, 2021 at 5:15 pm

Follow us on

തിരുവനന്തപുരം: നെയ്യാറ്റിൻകര സർക്കാർ പോളിടെക്‌നിക് കോളേജിലെ ഒഴിവുള്ള ലാറ്ററൽ എൻട്രി സീറ്റിലേക്കുള്ള പ്രവേശനത്തിനായി ഈ മാസം 7ന് നെയ്യാറ്റിൻകര സർക്കാർ പോളിടെക്‌നിക് കോളേജിൽ വച്ച് സ്‌പോട്ട് അഡ്മിഷൻ നടത്തും. തിരുവനന്തപുരം ജില്ലാ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട മുഴുവൻ അപേക്ഷകരും യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ (SSLC, PLUS 2/ VHSE, TC, CONDUCT, CASTE, INCOME etc.) നിർദ്ദേശിച്ചിരിക്കുന്ന ഫീസ് എന്നിവ സഹിതം രാവിലെ 9 ന് സ്ഥാപനത്തിൽ ഹാജരാകണം.
പ്രവേശനം ലഭിക്കുന്നവരിൽ നിന്ന് പ്രവേശന സമയത്ത് ഫീസ് 13,780 രൂപ എ.റ്റി.എം കാർഡ്/ ഡെബിറ്റ് കാർഡ് മുഖേനയും 2,500 രൂപ ക്യാഷ് ആയും ആണ് സ്വീകരിക്കുക. എസ്.സി, എസ്.ടി വിഭാഗങ്ങൾക്ക് ഫീസ് ഇളവ് അനുവദിച്ചിട്ടുണ്ട്. അപേക്ഷകർ അഡ്മിഷനായി വരുമ്പോൾ കോവിഡ്-19 മാനദണ്ഡങ്ങൾ കൃത്യമായും പാലിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ http://gptcnta.ac.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

Follow us on

Related News